അയർലണ്ടിൽ വാട്സാപ്പ് വഴി പുതിയ തട്ടിപ്പുമായി വിരുതന്മാർ; ഈ കാര്യം സൂക്ഷിക്കുക!
അയര്‍ലണ്ടില്‍ വാട്‌സാപ്പ് അടിസ്ഥാനമാക്കി നടക്കുന്ന പുതിയ തട്ടിപ്പിനെ പറ്റി മുന്നറിയിപ്പ് നല്‍കി ഗാര്‍ഡ. നിങ്ങള്‍ വാട്‌സാപ്പില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് മറ്റൊരു ഫോണിലോ, ഡിവൈസിലോ നിന്ന് വാട്‌സാപ്പ് ലോഗിന്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പ് എങ്ങനെ? തട്ടിപ്പിന്റെ ഭാഗമായി നിങ്ങളുടെ ‘സുഹൃത്ത്’ എന്ന പേരില്‍ നിങ്ങള്‍ക്ക് ഒരു മെസേജ് ലഭിക്കുന്നു. വാട്‌സാപ്പില്‍ രജിസ്റ്റര്‍ ചെയ്യാനായി അബദ്ധത്തില്‍ നിങ്ങളുടെ നമ്പര്‍ ഉപയോഗിച്ച് പോയി എന്നാകും മെസേജിലെ ഉള്ളടക്കം. ഒപ്പം വാട്‌സാപ്പ് എന്തെങ്കിലും കോഡ് അയച്ചുതരികയാണെങ്കില്‍ അത് അയച്ച് … Read more



