യു.കെയിൽ നിന്നും യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഏർപ്പെടുത്തിയ ക്വാറന്റെൻ നിയന്ത്രണങ്ങളിൽ ഇളവ് ആവശ്യപ്പെട്ട് യുക്മ; പ്രധാനമന്ത്രിയ്ക്ക് ഉൾപ്പെടെ നിവേദനങ്ങൾ സമർപ്പിച്ചു

യു .കെ യിൽ നിന്നും ഇന്ത്യയിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്ത്യ ഗവൺമെന്റ് പുതുതായി ഏർപ്പെടുത്തിയ ക്വാറന്റൈൻ നിയന്ത്രണങ്ങളിൽ ഇളവ് നൽകണമെന്നാവശ്യപ്പെട്ട് യുക്മ നേതൃത്വം പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി ശ്രീ.എസ്സ്. ജയശങ്കർ, ആരോഗ്യ മന്ത്രി ശ്രീ. മൻസൂഖ് മാൻഡവിയ എന്നിവർ ഉൾപ്പടെയുള്ള ഉന്നതാധികാരികൾക്ക് നിവേദനം സമർപ്പിച്ചു.  2020 മാർച്ചിൽ തുടങ്ങിയ ലോക് ഡൌണും യാത്രാ നിയന്ത്രണങ്ങളും കാരണം നാട്ടിൽ പോകുവാൻ കഴിയാതെ പോയ മലയാളികൾ ഉൾപ്പടെയുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ ഒക്ടോബറിലെ സ്കൂൾ  അവധിക്കാലം മുതൽ നാട്ടിൽ … Read more