ഡബ്ലിനിൽ വീണ്ടും സ്‌ക്രാംബ്ലർ ബൈക്ക് അപകടം; കൗമാരക്കാരനെ ഇടിച്ചിട്ട ബൈക്ക് നിർത്താതെ പോയി

By Rose Malayalam Desk

രാജ്യത്ത് വീണ്ടും സ്‌ക്രാംബ്ലര്‍ ബൈക്ക് അപകടം. ഡബ്ലിന്‍ സിറ്റിയിലെ Northstrand Road-ന് സമീപം കഴിഞ്ഞ ശനിയാഴ്ച രാത്രി 9.40-ന് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ കൗമാരക്കാരന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കാല്‍നടയാത്രക്കാരനായിരുന്ന കുട്ടിയെ സ്‌ക്രാംബ്ലര്‍ ബൈക്ക് ഇടിക്കുകയായിരുന്നു. അപകടശേഷം ബൈക്ക് നിര്‍ത്താതെ പോകുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ കൗമാരക്കാരനെ ടെംപിള്‍ സ്ട്രീറ്റ് ചില്‍ഡ്രണ്‍സ് ഹോസ്പിറ്റലിലെത്തിച്ച് ചികിത്സ നല്‍കി. പരിക്ക് ജീവന് ഭീഷണിയുള്ളതല്ലെന്നാണ് റിപ്പോര്‍ട്ട്.

അപകടശേഷം നിര്‍ത്താതെ പോയ സ്‌ക്രാംബ്ലര്‍ ബൈക്ക് ഓടിച്ചയാള്‍ക്ക് വേണ്ടി ഗാര്‍ഡ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ജൂണ്‍ 20 ശനിയാഴ്ച വൈകിട്ട് 9.15-നും 10.15-നും ഇടയില്‍ Five Lamps / North Strand Road പ്രദേശത്ത് ഉണ്ടായിരുന്ന ആരുടെയെങ്കിലും കാര്‍ ഡാഷ് ക്യാമറയിലോ, മൊബൈല്‍ ക്യാമറയിലോ അപകടദൃശ്യമോ, ബൈക്ക് ഓടിച്ചയാളിന്റെ ദൃശ്യമോ പതിഞ്ഞിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്ക് കൈമാറണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു:
Mountjoy garda station – (01) 666 8600
Garda Confidential Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments