രാജ്യത്ത് ഈയാഴ്ചയും നല്ല വെയിൽ ലഭിക്കുമെങ്കിലും വൈകാതെ മഴയും എത്തിയേക്കുമെന്ന് കാലാവസ്ഥാ വകുപ്പ്. കഴിഞ്ഞയാഴ്ച 21 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നിരുന്നു.
ഇന്ന് (തിങ്കളാഴ്ച) വരണ്ട കാലാവസ്ഥ തുടരുമെന്നും 13 മുതൽ 18 ഡിഗ്രി വരെയാകും ഉയർന്ന താപനില എന്നുമാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. രാത്രിയിൽ ഒറ്റപ്പെട്ട മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. 5 മുതൽ 8 ഡിഗ്രി വരെയാകും കുറഞ്ഞ താപനില.
ചൊവ്വാഴ്ചയും നല്ല വെയിൽ ലഭിക്കുകയും, താപനില 18 ഡിഗ്രി വരെ ഉയരുകയും ചെയ്യും.
ബുധനാഴ്ച പകൽ വരണ്ട കാലാവസ്ഥ ആയിരിക്കുമെങ്കിലും, അന്തരീക്ഷ താപനില 12-17 ഡിഗ്രി ആയി കുറയും. രാത്രിയിൽ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.
വ്യാഴാഴ്ചത്തെ കാലാവസ്ഥയെ പറ്റി കൃത്യമായ വിവരം ലഭിച്ചിട്ടില്ലെങ്കിലും രാജ്യത്തുടനീളം നല്ല മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് നിലവിലെ സൂചനകളെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments