രണ്ട് പേരുടെ ജീവനെടുത്ത ഒഫാലി തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പേർ അറസ്റ്റിൽ

By Rose Malayalam Desk

Co Offaly- യിലെ Edenderry-യിൽ രണ്ട് പേരുടെ ജീവനെടുത്ത തീപിടുത്തവുമായി ബന്ധപ്പെട്ട് മൂന്ന് പുരുഷന്മാരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബർ ആറിന്
കാസിൽവ്യൂ പാർക്കിലെ ഒരു വീടിന് തീപിടിച്ചാണ് നാല് വയസ്സുകാരനായ ടാഡ് ഫാരെലും, ബന്ധുവായ മേരി ഹോൾട്ടും മരിച്ചത്. സംഭവത്തിൽ കുട്ടിയുടെ അമ്മൂമ്മയ്ക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തിരുന്നു.

ആരോ വീടിനു മനഃപൂർവം തീയിട്ടതാണ് എന്ന സംശയത്തെ തുടർന്ന് ഗാർഡ നടത്തിയ അന്വേഷണത്തിൽ ജനുവരി മാസം ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും കുറ്റമൊന്നും ചുമത്താതെ വിട്ടയച്ചിരുന്നു. മാസങ്ങൾക്ക് ശേഷമാണ് ഇതേ കേസിൽ വീണ്ടും അറസ്റ്റ് ഉണ്ടായിരിക്കുന്നത്.

ഇരുപതുകളിൽ പ്രായമുള്ള രണ്ട് പേരെയും മുപ്പതുകളിൽ പ്രായമുള്ള ഒരാളെയുമാണ് ചൊവ്വാഴ്ച ഗാർഡ അറസ്റ്റ് ചെയ്തത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് ഗാർഡ അറിയിച്ചു.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments