മോണഹാനിൽ അക്രമപരമ്പര; രണ്ട് ഗാർഡകൾക്ക് പരിക്ക്

By Rose Malayalam Desk

കൗണ്ടി മോണഹാനിൽ നടന്ന അക്രമസംഭവ പരമ്പരയിൽ രണ്ട് ഗാർഡകൾക്ക് പരിക്ക്. വ്യാഴാഴ്ച നടന്ന സംഭവത്തിൽ ഇരുപതിലേറെ പ്രായമുള്ള ഒരു പുരുഷനെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അക്രമ സംഭവങ്ങളിൽ പരിക്കേറ്റ ഒരു വനിതാ ഗാർഡ ഡ്രോഗഡയിലെ ഔവർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. പരിക്കേറ്റ മറ്റൊരു പുരുഷ ഗാർഡയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

സംഭവവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ ഭാഗമായി കൗണ്ടി മോണഹാനിൽ ഏപ്രിൽ 16 വ്യാഴാഴ്ച
നോർത്തേൺ അയർലണ്ട് രജിസ്ട്രേഷൻ പ്ലേറ്റുള്ള കടും ചാരനിറത്തിലുള്ള ഓഡി എ6 (Audi A6) കാറിനെക്കുറിച്ചുള്ള വിവരങ്ങൾ ഗാർഡ തേടുന്നുണ്ട്. അന്നേ ദിവസം പകൽ 11 മണിക്കും 2 മണിക്കും ഇടയിൽ Ballybay, Clontibret എന്നീ പ്രദേശങ്ങളിൽ ഈ വാഹനം കണ്ടിട്ടുള്ളവരോ, വാഹനത്തിന്റെ വീഡിയോ ദൃശ്യം കൈവശം ഉള്ളവരോ ഉണ്ടെങ്കിൽ ഏതെങ്കിലും ഗാർഡ സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിക്കുന്നു:
Monaghan Garda Station – 047 77200
Garda Confidential Phone Line – 1800 666 111

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments