ഡബ്ലിനിലെ ബ്ലാഞ്ചസ്റ്റോണില്‍ ചെറുപ്പക്കാരനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ ഗാര്‍ഡയുടെ പിടിയില്‍. ഞായറാഴ്ചയാണ് ബ്ലാഞ്ചസ്റ്റോണിലെ Mill Lane-ല്‍ ചെറുപ്പക്കാരനെ പരിക്കേറ്റ് അവശനിലയില്‍ കണ്ടെത്തിയത്. ഇദ്ദേഹം നിലവില്‍ ബ്ലാഞ്ചസ്റ്റോണ്‍ കോനലി ഹോസ്പിറ്റലില്‍ ഗുരുതാരവസ്ഥയില്‍ ചികിത്സയിലാണ്.
അതേസമയം മെയ് 17 ഞായറാഴ്ച വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയില്‍ നടന്ന സംഭവത്തെ പറ്റി എന്തെങ്കിലും വിവരമുള്ളവരോ, ആക്രമണത്തിന്റെ മൊബൈല്‍ ക്യാമറ, സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവരോ അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ വീണ്ടും അഭ്യര്‍ത്ഥന നടത്തി. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:
Blanchardstown Garda Station on 01 666 7000
Garda Confidential Line on 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments