വ്യാഴാഴ്ച കോർക്കിലും വാട്ടർഫോർഡിലും യെല്ലോ റെയിൻ വാണിംഗ് പുറപ്പെടുവിച്ച് കാലാവസ്ഥാ വകുപ്പ്. പുലർച്ചെ 3 മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് മുന്നറിയിപ്പ്.
ശക്തമായ മഴയെ തുടർന്ന് ഈ കൗണ്ടികളിൽ പ്രാദേശികമായ വെള്ളപ്പൊക്കം, യാത്ര ദുഷ്കരമാകൽ, കാഴ്ച മങ്ങൽ എന്നിവയുണ്ടാകാമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
ഏതാനും ദിവസങ്ങളായി അയർലണ്ടിൽ നിലനിൽക്കുന്ന തെളിഞ്ഞ കാലാവസ്ഥ വരും ദിവസങ്ങളിൽ അവസാനിക്കാനിരിക്കെയാണ് ഈ മുന്നറിയിപ്പ്.
കാലാവസ്ഥാ പ്രവചനം
നാളെ (വ്യാഴാഴ്ച) രാജ്യത്തിന്റെ തെക്ക്, പടിഞ്ഞാറ് ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യത. ഇത് ക്രമേണ വടക്കുകിഴക്ക് ഭാഗത്തേക്ക് വ്യാപിക്കും. വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ചിലയിടങ്ങളിൽ തെളിഞ്ഞ വെയിലോടു കൂടി വരണ്ട കാലാവസ്ഥ തുടരും. പരമാവധി താപനില 14 മുതൽ 18 ഡിഗ്രി വരെയായിരിക്കും. തെക്കുപടിഞ്ഞാറൻ ഭാഗങ്ങളിൽ ഇതിലും കുറഞ്ഞ താപനിലയായിരിക്കും അനുഭവപ്പെടുക.
വെള്ളിയാഴ്ചത്തെ കാലാവസ്ഥ വെയിലും മഴയും കലർന്ന രീതിയിലായിരിക്കും. ആകാശം മേഘാവൃതമായി നിൽക്കും. ചിലയിടങ്ങളിൽ കനത്ത മഴ പെയ്തേക്കാം. പടിഞ്ഞാറൻ ഭാഗങ്ങളിൽ ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
പരമാവധി താപനില 14 മുതൽ 18 ഡിഗ്രി വരെയായിരിക്കും.
ശനിയാഴ്ചയും പലയിടത്തും മഴ പെയ്തേക്കും. വെയിലുള്ള കാലാവസ്ഥയും ലഭിക്കുമെങ്കിലും മഴയും തുടരും. 11 മുതൽ 15 ഡിഗ്രി വരെയാകും ഉയർന്ന താപനില.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments