ശക്തമായ മഴ: അയർലണ്ടിലെ 3 കൗണ്ടികളിൽ യെല്ലോ വാണിങ്

By Rose Malayalam Desk

ശക്തമായ മഴയെ പെയ്യാനുള്ള സാധ്യത കണക്കിലെടുത്ത് കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ യെല്ലോ വാണിങ് നല്‍കി കാലാവസ്ഥാ വകുപ്പ്. ഇന്ന് (വ്യാഴം) രാത്രി 9 മണി മുതല്‍ നാളെ രാവിലെ 9 മണി വരെയാണ് മുന്നറിയിപ്പ്. ഈ പ്രദേശങ്ങളില്‍ ശക്തമായ മഴ മിന്നല്‍ പ്രളയത്തിന് കാരണമാകുമെന്നും, യാത്ര ദുഷ്‌കരമാകുമെന്നും മുന്നറിയിപ്പില്‍ അധികൃതര്‍ പറയുന്നു.

ഇന്ന് ഉച്ചയ്ക്ക് ശേഷം പെയ്യുന്ന ചാറ്റല്‍ മഴ വൈകുന്നേരത്തോടെ ശക്തമാകും. 16 മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാകും ഉയര്‍ന്ന താപനില. രാത്രിയില്‍ മണ്‍സ്റ്റര്‍ പ്രദേശത്ത് ശക്തമായ മഴ പെയ്യും. താപനില 12 മുതല്‍ 15 ഡിഗ്രി സെല്‍ഷ്യസ് വരെയാകും അനുഭവപ്പെടുക.

വെള്ളിയാഴ്ച രാവിലെ തെക്കന്‍ കൗണ്ടികളില്‍ ശക്തമായ മഴയെ തുടര്‍ന്ന് മിന്നല്‍ പ്രളയമുണ്ടായേക്കാം. ഉച്ചയോടെയാണ് മഴയ്ക്ക് ശമനമുണ്ടാകുക. 16 മുതല്‍ 20 ഡിഗ്രി വരെയാകും നാളത്തെ ഉയര്‍ന്ന താപനില.

അതേസമയം ശനിയാഴ്ച പൊതുവെ രാജ്യത്ത് നല്ല വെയില്‍ ലഭിക്കും. ഒറ്റപ്പെട്ട മഴ മാത്രമേ പ്രതീക്ഷിക്കേണ്ടതുള്ളൂ. താപനില 15 മുതല്‍ 19 ഡിഗ്രി വരെ ഉയരുകയും ചെയ്യും.

ഞായറാഴ്ച പടിഞ്ഞാറന്‍ തീരപ്രദേശങ്ങളെ മഴ ബാധിക്കും. കിഴക്കന്‍ പ്രദേശത്ത് വെയിലും ലഭിക്കും. 18 മുതല്‍ 22 ഡിഗ്രി വരെയാകും ഉയര്‍ന്ന താപനില. തെക്കന്‍ പ്രദേശത്താകും ചൂട് കൂടുതല്‍ അനുഭവപ്പെടുന്നത്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments