എച്ച്ഐവി വാക്സിന്‍ യാഥാര്‍ത്ഥ്യത്തിലേക്കെന്ന് ആരോഗ്യമേഖലയിലെ വിദഗ്ധര്‍; ലോകം പ്രതീക്ഷയില്‍:

വാഷിംങ്ടണ്‍ ഡിസി: ലോകത്തിലെ മാരകമായ രോഗം എയ്ഡ്സിനെ തുരത്താന്‍ മരുന്ന് കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യമേഖലയിലെ വിദഗ്ധര്‍. ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്നതും എച്ച്ഐവി വാക്സിന്‍ കണ്ടെത്തിയെന്ന വാര്‍ത്ത കേള്‍ക്കാനാണ്. എച്ച്ഐവി വാക്സിന്‍ കണ്ടെത്താനുള്ള ശാസ്ത്രഞ്ജരുടെ ശ്രമങ്ങള്‍ പകുതി വിജയിച്ചുയെന്നുവേണം പറയാന്‍. എച്ച്ഐവിയ്ക്കെതിരെയുള്ള വാക്സിന്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

എച്ച്ഐവി ബാധിച്ച അമ്മയില്‍ നിന്നും കുഞ്ഞിനെ രക്ഷിക്കാനായാണ് പുതിയ വാക്സിന്‍ കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. എച്ച്ഐവി അണുബാധ അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് എത്തുന്നത് തടയാനായി പ്രത്യേകതരം ട്രെഗ് കോശങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഈ കോശങ്ങള്‍ ഉപയോഗിച്ച് കൊണ്ട് എച്ച്ഐവി അണുബാധയെ ഒരു പരിധി വരെ തടഞ്ഞു നിര്‍ത്താമെന്ന് എമോറി യൂണിവേഴ്സിറ്റി ഓഫ് മെഡിസിനില്‍ നിന്നുള്ള ഗവേഷകനായ പീറ്റര്‍ കെസ്സളര്‍ പറയുന്നു.

എച്ച്ഐവി ബാധയുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ന്യൂനപക്ഷം മാത്രമാണ് എച്ച്ഐവി യുമായി ജനിക്കുന്നത്. എച്ച്ഐവിയെ മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാനാകും. എന്നാല്‍ അതിനായുള്ള വാക്സിന്‍ ഇതുവരെയും ലഭ്യമായിരുന്നില്ല. എച്ച്ഐവിയുള്ള അമ്മയ്ക്ക് ജനിച്ച എച്ച്ഐവി ഇല്ലാത്ത നവജാതശിശുക്കളെ പഠനം നടത്തിയതിന്റെ ഭാഗമായി അവരുടെ രക്തത്തില്‍ ട്രെഗ് കോശങ്ങള്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണെന്ന് കണ്ടെത്തിയിട്ടുണ്ട്.

ബാക്ടീരിയകളില്‍ നിന്നും വൈറസുകളില്‍ നിന്നും ശരീരത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന സെല്ലുകളാണ് ലിംഫോസൈറ്റ്സ്. ഇവ പ്രതിരോധ സെല്ലുകളായാണ് അറിയപ്പെടുന്നത്. സ്വയ രക്ഷയ്ക്കായി ട്രെഗ് കോശം അഥവാ ടി സെല്ലുകള്‍ ഒരു ശരീരത്തില്‍ അനിവാര്യമാണ്.

എച്ച്ഐവി അണുബാധയുള്ളതും ഇല്ലാത്തതുമായ 64 കുഞ്ഞുങ്ങളുടെ രക്തം ഗവേഷകര്‍ പരിശോധിച്ചു. ചില കുഞ്ഞുങ്ങളില്‍ ജനന സമയത്ത് ട്രെഗ് സെല്ലുകളുടെ നില കൂടുതലായിരുന്നു. മറ്റ് ചിലര്‍ക്ക് കുറവുമായിരുന്നു. എച്ച്ഐവി ബാധിച്ച ശിശുക്കളില്‍ മറ്റ് ലിംഫോസൈറ്റ് ആക്റ്റിവേറ്റ് ചെയ്തു. എച്ച്ഐവി ആക്റ്റിവേറ്റഡ് ആയ കോശങ്ങളെ മാത്രമേ ബാധിക്കുകയുള്ളൂ എന്ന് കണ്ടെത്തി. അതിനാല്‍ മറ്റ് ലിംഫോസൈറ്റുകള്‍ സജീവമാകുന്നതിലൂടെ ട്രെഗ് സെല്ലുകള്‍ എച്ച്ഐവി അണുബാധയില്‍ നിന്നും സംരക്ഷിക്കുന്നു. അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജി (എഎസ്എം) മൈക്രോബ് എന്ന ഗവേഷണത്തിലാണ് ഇത് സംബന്ധിച്ച പ്രബന്ധം അവതരിപ്പിച്ചത്.

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: