ഡബ്ലിന്‍ : ഡിസംബര്‍ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് റിയാള്ട്ടോയില്വച്ച് നടത്തപ്പെടുന്ന സീറോ മലബാര്‍ സഭയുടെ ആസ്ഥാന മന്ദിരം സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘാടന ചടങ്ങുകള്‍ റോസ് മലയാളത്തില്‍ വെബ്സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ്ആലഞ്ചേരി, ഡബ്ലിന്‍ അതിരൂപത ആര്‍ച് ബിഷപ്പ് ഡെര്‍മട്ട് മാര്ട്ടിന്, സീറോ മലബാര്‍ സഭയൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്എന്നിവര് മുഖ്യാത്ഥികള്‍ ആയിരിക്കും.
റിയാള്‍ട്ടോ സൗത്ത് സര്‍ക്കുലര്‍ റോഡിലുള്ള Church of our Lady of the Holy Rosary of Fatima പള്ളിയോട് ചേര്‍ന്നാണ് സെന്റ് തോമസ് പാസ്റ്ററല്‍ സെന്റര്‍. ഡിസംബര്‍ 6 വ്യാഴാഴ്ച്ച വൈകിട്ട് 4ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന,അഭിവന്ദ്യ പിതാക്കന്മാര്ക്ക്സ്വീകരണം,തുടര്‍ന്ന് സെന്റ് തോമസ് പാസ്റ്ററല്‍ സെന്ററിന്റെ ഉത്ഘടനവുംവെഞ്ചെരിപ്പ് കര്‍മ്മവും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ,ആര്ച്ച്ബിഷപ്പ്ഡെര്മട്ട് മാര്ട്ടിന്,ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ ചേര്ന്ന്നിര്വ്വഹിക്കും