ഫ്രാന്‍സിലെ പ്രസിദ്ധമായ നോത്രദാം കത്തീഡ്രലില്‍ വന്‍ അഗ്നിബാധ; പുരാതന ദേവാലയം പൂര്‍ണമായും കത്തിനശിച്ചു.

പാരീസ്: 12-ാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പാരീസിലെ പ്രശസ്തമായ നോത്രദാം കത്തീഡ്രലില്‍ വന്‍ തീപ്പിടിത്തം. പാരീസിലെ മുഖ്യ അകര്‍ഷണങ്ങളില്‍ ഒന്നായ നോത്രദാം കത്തീഡ്രലിന് തീപ്പിടിത്തത്തില്‍ സാരമായ കേടുപാടുകള്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ട്. തീപിടുത്തത്തില്‍ ദേവാലയത്തിന്‍ മേല്‍ക്കൂര തകര്‍ന്നു. എന്നാല്‍ പ്രധാന കെട്ടിടവും പ്രശസ്തമായ രണ്ട് മണി ഗോപുരങ്ങളും സുരക്ഷിതമാണെന്ന് അധികൃതര്‍ അറിയിച്ചു. നൂറുകണക്കിന് അഗ്നിശമനസേനാ പ്രവര്‍ത്തകര്‍ ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ തീയണച്ചു. തിങ്കളാഴ്ചയുണ്ടായ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. യുനെസ്‌കോയുടെ പൈതൃക പട്ടികയിലുള്ളതും 850 വര്‍ഷം പഴക്കമുള്ളതുമായ ദേവാലയത്തിന്റെ മേല്‍ക്കൂരയിലാണ് … Read more