Tuesday, July 7, 2020

ബ്ലാഞ്ചര്‍ഡ് ടൗണിലും ഫിബ്‌സ്‌ബോറൊയിലും ആദ്യകുര്‍ബാന സ്വീകരണം. മാര്‍. സ്റ്റീഫന്‍ ചിറപ്പണത്ത് മുഖ്യ കാര്‍മ്മികന്‍…

Updated on 04-05-2019 at 8:42 am

Share this news

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ഫിബ് സ്‌ബോറൊ കുര്‍ബാന സെന്ററിലും ബ്ലാഞ്ചര്‍ഡ് ടൗണ്‍ കുര്‍ബാന സെന്ററിലും കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം മെയ് 4 ശനിയാഴ്ച നടക്കും. ഫിബ് സ്‌ബോറൊ കുര്‍ബാന സെന്ററില്‍ ജോയല്‍ ജോബിന്‍, നെവിന്‍ ബിജോയ്, മേവ് ആന്‍ ബിനോയ് എന്നീ കുട്ടികള്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കുന്ന ദിവ്യബലി മദ്ധ്യേ ആദ്യകുര്‍ബാന സ്വീകരിക്കുന്നു. രാവിലെ 11:45 നു ഫിബ്‌സ്‌ബോറൊ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തിലാണു തിരുകര്‍മ്മങ്ങള്‍ നടക്കുക.

ബ്ലാഞ്ചര്‍ഡ് ടൗണ്‍ ഹണ്‍സ്ടൗണ്‍ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ദേവാലയത്തില്‍ വൈകിട്ട് 4 മണിക്ക് നടക്കുന്ന തിരുകര്‍മ്മങ്ങളില്‍ സീറോ മലബാര്‍ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍. സ്റ്റീഫന്‍ ചിറപണത്ത് മുഖ്യ കാര്‍മ്മികനായിരിക്കും. ബ്ലാഞ്ചര്‍ട്‌സ്ടൗണ്‍ കമ്യൂണിറ്റിയിലെ ആരോണ്‍ ഷിന്‍സ്, ആല്‍ഫ്രഡ് ബിനു ആന്റണി, ആഷ് ലിന്‍ ജോസഫ്, ബെന്‍ സൈജു, സിയ വിനോദ്, ദീപിക ജോസഫ്, ജൂവല്‍ ജിസ്, ജോഷ്വ ബ്ലെസണ്‍, മരിയ സാവിയോ, നെവിന്‍ ബിബി എബ്രഹാം, സാറാ മേരി സൈമണ്‍, സാറാ മരിയം അഗസ്റ്റ്യന്‍ , സോഫിയ ബോണി, സൂസന്ന ജോസ്സി എന്നീ 14 കുട്ടികള്‍ ഈശോയെ സ്വീകരിക്കുന്നു. തിരുകര്‍മ്മങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സഭാ ചാപ്ലിന്‍സ് അറിയിച്ചു.

comments


 

Other news in this section
WhatsApp chat