നാല് യാത്രക്കാര്‍ കേരള എക്‌സ്പ്രസ്സില്‍ കൊടുംചൂടില്‍ മരിച്ചു…

ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ കേരള എക്സ്പ്രസില്‍ കൊടും ചൂട് മൂലം നാല് പേര്‍ മരിച്ചു. ഒരാളെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെല്ലാം കോയമ്പത്തൂര്‍ സ്വദേശികളാണ്.

ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പോയ സംഘത്തിലെ അംഗങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്ലീപ്പര്‍ കോച്ചിലായിരുന്നു ഇവരുടെ യാത്ര. ചൊവ്വാഴ്ച ഝാന്‍സിയില്‍ 48.1 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. അതിന് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

വരാണസിയും ആഗ്രയും സന്ദര്‍ശിച്ച് മടങ്ങിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെടുന്നവരാണ് ഇവര്‍. കൊടും ചൂടിനെ തുടര്‍ന്ന് ഏഴാം തിയതി ഗാസിപുര്‍ സ്വാദേശി രാജേഷ് ഗുപ്തയെന്നയാള്‍ ഖുശിനഗര്‍ എക്സ്പ്രസില്‍ മരിച്ചിരുന്നു. ജൂണ്‍ 1ന് സീതയെന്ന പെണ്‍കുട്ടിയെയും യുപി ജന്‍സമ്പര്‍ക്ക് ക്രാന്തി എക്സ്പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Share this news

Leave a Reply

%d bloggers like this: