ദുരന്ത മഴയ്ക്ക് ശമനം; ഒരിക്കല്‍ കൂടി പ്രളയ ഭൂമിയായി കേരളം

ചരിത്രം ആവര്‍ത്തിച്ച പ്രളയ മഴയ്ക്ക് ശമനം. കഴിഞ്ഞ 5 മണിക്കൂറില്‍ മഴ വിട്ടുനില്‍ക്കുന്നത് രക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ആശ്വാസമായി. നൂറ്റാണ്ടിലെ പ്രളയമുണ്ടായ കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളില്‍ പെയ്തതിനെക്കാള്‍ പല മടങ്ങ് മഴയാണ് കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പെയിതൊഴിഞ്ഞത്. മലപ്പുറത്തും, വയനാട്ടിലും രക്ഷാപ്രവര്‍ത്തനം നടന്നു വരികയാണ്. കോവള പാറയില്‍ മണ്ണിനടിയില്‍ നിന്നും കൂട്ട നിലവിളികള്‍ ഇന്നലെ ഉയര്‍ന്നതായി നാട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാല്‍ പതിയെ പതിയെ എല്ലാം നിശബ്ദമായി. കാലാവസ്ഥ പ്രതികൂലമായാല്‍ ഇന്നലെ രക്ഷാപ്രവര്‍ത്തനങ്ങളൂം കാര്യമായി നടന്നിരുന്നില്ല. സംസ്ഥാന ദുരന്ത … Read more