ജിയോ ജിഗാ ഫൈബറുമായി റിലയന്‍സ്; 700 രൂപയ്ക്ക് ഇന്റര്‍നെറ്റും ഫോണും ടിവിയും, റിലീസ് പടങ്ങള്‍ ആദ്യ ഷോ ആയി വീട്ടില്‍ തന്നെ കാണാം

മുംബൈ; ജിയോ തുടങ്ങിയതിന്റെ മൂന്നാം വാര്‍ഷികത്തില്‍ ജിയോ ജിഗാ ഫൈബറുമായി റിലയന്‍സ്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് ജിയോ ഫൈബര്‍ വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുക. റിയലന്‍സിന്റെ 42 മത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വീടുകളിലും സ്ഥാപനങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ വഴി ഡിജിറ്റല്‍ കണക്റ്റിവിറ്റി നല്‍കുന്നതിലൂടെയാണ് ഇത് സാധ്യമാകുക. ഇന്റര്‍നെറ്റ് , ടി വി ഫോണ്‍ കണക്ഷന്‍ എന്നിവ ഇതിന്റെ ഭാഗമായി ലഭ്യമാക്കും. തുടക്ക വില 700 രൂപയാണ്. ഇന്റര്‍നെറ്റിന്റെ തുടക്ക സ്പീഡ് 100 എംബിപിഎസ് … Read more