ഐഎസ്സിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യയുടെ തീഷ്ണമായ ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് ട്രംപ്

ഇസ്ലാമിക് സ്റ്റേറ്റിനെതിരായ അഫ്ഗാനിസ്ഥാനിലെ ”പോരാട്ടം” ശക്തമാക്കാന്‍ ഇന്ത്യ കൂടുതല്‍ ഇടപെടണമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യക്കു പുറമേ റഷ്യ, തുര്‍ക്കി, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, ഇറാഖ്, പാകിസ്താന്‍ തുടങ്ങിയ രാജ്യങ്ങളോടും ട്രംപ് ഇതേകാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. ‘ഇന്ത്യ അവിടെത്തന്നെയാണ്. എന്നിട്ടും അവരല്ല, നമ്മളാണ് പോരാടിക്കൊണ്ടിരിക്കുന്നത്’- ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള അമേരിക്കയുടെ പിന്മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘പാകിസ്താന്‍ തൊട്ടടുത്താണ്. അവര്‍ ഐഎസ്സിനെതിരെ വളരെ കുറച്ചു മാത്രമാണ് പോരാടുന്നത് വളരെ, വളരെ കുറച്ച്. ഈ രീതി ശരിയല്ല’- … Read more