വടക്കന്‍ സിറിയയിലേക്ക് തുര്‍ക്കി സേനക്ക് സൈനികനീക്കം നല്‍കാന്‍ അവസരമൊരുങ്ങുന്നു; വടക്കന്‍ സിറിയയില്‍ നിന്നും സൈന്യത്തെ പിന്‍വലിച്ച് യു.എസ്…

വടക്കന്‍ സിറിയയിലേക്ക് സൈനികനീക്കം നടത്താന്‍ തുര്‍ക്കി സേനയ്ക്ക് അവസരം നല്‍കുന്ന തീരുമാനമെടുത്ത് യുഎസ്. തങ്ങളുടെ സൈന്യത്തെ പ്രദേശത്തു നിന്നു പൂര്‍ണമായി പിന്‍വലിച്ചാണ് മേഖലയില്‍ മറ്റൊരു നിര്‍ണായക നീക്കത്തിന് യുഎസ് കളമൊരുക്കിയിരിക്കുന്നത്. ദീര്‍ഘകാലമായി സഖ്യത്തിലേര്‍പ്പെട്ടു വരുന്ന കുര്‍ദ്ദുകളെ ഉപേക്ഷിച്ചാണ് സൈന്യം പിന്‍വാങ്ങുന്നത്. ഐസിസിനെതിരായ യുഎസ് നീക്കങ്ങളില്‍ സഹായിച്ചിരുന്നത് കുര്‍ദ്ദ് സൈന്യമാണ്. എന്നാല്‍ തുര്‍ക്കി കുര്‍ദ്ദിഷ് സൈന്യത്തെ കാണുന്നത് തീവ്രവാദികളായാണ്. യുഎസ്സിന്റെ ഈ തീരുമാനം കുര്‍ദ്ദിഷ് സേനകളെ ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ ‘പോരാളികളെ’ യുഎസ് ഉപേക്ഷിച്ചതിനെ അപലപിച്ച് കുര്‍ദ്ദുകള്‍ രംഗത്തു വന്നു. … Read more