ഐറിഷ് പൗരത്വ കേസ്; അപ്പീല്‍ കോടതിയില്‍ വാദം കേള്‍ക്കല്‍ നടപടികള്‍ ആരംഭിച്ചു; കോടതിയില്‍ പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുന്നവരില്‍ മലയാളികളും…

ഡബ്ലിന്‍: ഐറിഷ് പൗരത്വം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വാദം കേള്‍ക്കല്‍ നടപടികള്‍ അപ്പീല്‍ കോടതിയില്‍ ആരംഭിച്ചു. ഐറിഷ് പൗരത്വം ലഭിക്കണമെങ്കില്‍ അപേക്ഷകര്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഒരു വര്‍ഷം മുന്‍പ് നിര്‍ബന്ധമായും എല്ലാ ദിവസവും അയര്‍ലണ്ടില്‍ തന്നെ ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അപേക്ഷകര്‍ക്ക് ജസ്റ്റിസ് വകുപ്പ് നല്‍കിവന്ന ഇളവുകള്‍ മുഴുവന്‍ അസാധുവാക്കികൊണ്ടുള്ള ഉത്തരവാണ് ഹൈകോടതിയില്‍ നിന്നുമുണ്ടായത്. ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കിയവര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന കോടതിവിധി പുറത്തുവന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരകണക്കിന് അപേക്ഷകര്‍ അപ്പീല്‍ കോടതിയുടെ … Read more