യുഎസിനെ പോലെ ആര്‍പുവിളി നടത്തിയിട്ടില്ല; ബാഗ്ദാദിയുടെ ഭാര്യയും, മറ്റു ബന്ധുക്കളും തങ്ങളുടെ പിടിയിലെന്ന് അവകാശപ്പെട്ട് തുര്‍ക്കി

അങ്കാറ: യുഎസിന്റെ സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. ബാഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി പിടികൂടിയതായി വാര്‍ത്തകളുണ്ടായിരുന്നു. യുഎസ് ബാഗ്ദാദിയെ വകവരുത്തിയത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് ഉയര്‍ത്തികാണിക്കാനാണ് തുര്‍ക്കിയുടെ ശ്രമം. കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ബാഗ്ദാദിയെ വധിച്ചതായി പ്രഖ്യാപിച്ചത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസും സ്ഥിരീകരിച്ചിരുന്നു. ബാഗ്ദാദിയുടെ മരണത്തെ അമേരിക്ക ഉപയോഗപ്പെടുത്തുന്ന രീതിയേ എര്‍ദോഗന്‍ വിമര്‍ശിച്ചു. ‘തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം … Read more