യുഎസിനെ പോലെ ആര്‍പുവിളി നടത്തിയിട്ടില്ല; ബാഗ്ദാദിയുടെ ഭാര്യയും, മറ്റു ബന്ധുക്കളും തങ്ങളുടെ പിടിയിലെന്ന് അവകാശപ്പെട്ട് തുര്‍ക്കി

അങ്കാറ: യുഎസിന്റെ സൈനിക ഓപ്പറേഷനില്‍ കൊല്ലപ്പെട്ട ഇസ്ലാമിക് സ്റ്റേറ്റ് ഭീകരന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ ഭാര്യയെ പിടികൂടിയതായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എര്‍ദോഗന്‍. ബാഗ്ദാദിയുടെ സഹോദരിയെയും ഭര്‍ത്താവിനെയും മക്കളെയും തുര്‍ക്കി പിടികൂടിയതായി വാര്‍ത്തകളുണ്ടായിരുന്നു. യുഎസ് ബാഗ്ദാദിയെ വകവരുത്തിയത് അത്ര വലിയ സംഭവമൊന്നുമല്ലെന്ന് ഉയര്‍ത്തികാണിക്കാനാണ് തുര്‍ക്കിയുടെ ശ്രമം. കഴിഞ്ഞ ആഴ്ചയാണ് അമേരിക്ക ബാഗ്ദാദിയെ വധിച്ചതായി പ്രഖ്യാപിച്ചത്. ബാഗ്ദാദി കൊല്ലപ്പെട്ടതായി ഐഎസും സ്ഥിരീകരിച്ചിരുന്നു.

ബാഗ്ദാദിയുടെ മരണത്തെ അമേരിക്ക ഉപയോഗപ്പെടുത്തുന്ന രീതിയേ എര്‍ദോഗന്‍ വിമര്‍ശിച്ചു. ‘തുരങ്കത്തില്‍ വെച്ച് ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ചെന്നാണ് അമേരിക്ക പറയുന്നത്. ഇത് ഉയര്‍ത്തിക്കാട്ടി അവര്‍ ക്യാമ്പയിനും നടത്തുന്നുണ്ട്. പക്ഷേ, അയാളുടെ ഭാര്യയെ ഞങ്ങള്‍ പിടികൂടിയ വിവരവും ആദ്യമായി ഞാനിവിടെ പ്രഖ്യാപിക്കുകയാണ്. അവരെപ്പോലെ ഒരു കലഹവും ഉണ്ടാക്കിയില്ല. അതുപോലെ തന്നെയാണ് അയാളുടെ സഹോദരിയെയും, അളിയനെയും ഞങ്ങള്‍ പിടികൂടിയത്’-അങ്കാറ സര്‍വകലാശലയിലെ ഒരു ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു എര്‍ദോഗാന്‍.

ബാഗ്ദാദിയുടെ ഭാര്യയെ തുര്‍ക്കി സേന എപ്പോള്‍ എങ്ങനെ അറസ്റ്റുചെയ്തുവെന്ന് വ്യക്തമല്ല. ഈ ആഴ്ച ആദ്യം വടക്കന്‍ സിറിയന്‍ പട്ടണമായ ആസാസില്‍വെച്ച് അദ്ദേഹത്തിന്റെ മൂത്ത സഹോദരി റാസ്മിയ അവാദ് ഉള്‍പ്പെടെയുള്ള ജിഹാദി ബന്ധുക്കളെ പിടികൂടിയതായി തുര്‍ക്കി വ്യക്തമാക്കിയിരുന്നു. ഒക്ടോബര്‍ 26-ന് നടന്ന റെയ്ഡിനിടെ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയില്‍ വെച്ചാണ് അമേരിക്കന്‍ സൈനിക നീക്കത്തിനിടെ ബാഗ്ദാദി സ്വയം പൊട്ടിത്തെറിച്ച് മരിച്ചത്. ഒപ്പം ചവേറുകളായ മൂന്ന് കുട്ടികളൂം പൊട്ടിത്തെറിച്ചിരുന്നു. സിറിയയിലെ തുര്‍ക്കിയുടെ ഇടപെടലുമായി ബന്ധപ്പെട്ട് യു എസ് -തുര്‍ക്കി അസ്വാരസ്യം നിലനിക്കയാണ് എല്‌ദോഗെര്‍ യു എസിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: