അധികാരത്തില്‍ ഇരിക്കെ ക്രിത്യവിലോപം നടത്തി; കണ്ണന്‍ ഗോപിനാഥനെതിരെ കുറ്റപത്രം തയ്യാറാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഐഎഎസില്‍ നിന്ന് രാജി വച്ച ദാദ്ര നഗര്‍ഹവേലി മുന്‍ കളക്ടര്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. മേലുദ്യോഗസ്ഥരെ അനുസരിച്ചില്ല, കൃത്യ വിലോപം അടക്കമുള്ളവയാണ് കണ്ണന്‍ ഗോപിനാഥന് മേല്‍ ചുമത്തിയിരിക്കുന്നത്. ദാമനിലെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് തന്റെ അഡ്രസ് ചോദിച്ചതായി കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. സ്വന്തമായി വീടില്ലെന്നും വാടക വീടില്ലെന്നും പറഞ്ഞപ്പോള്‍ ഇ മെയിലില്‍ കുറ്റപത്രം അയച്ചുതന്നു – കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ ഉന്നയിച്ചത്. … Read more