അധികാരത്തില്‍ ഇരിക്കെ ക്രിത്യവിലോപം നടത്തി; കണ്ണന്‍ ഗോപിനാഥനെതിരെ കുറ്റപത്രം തയ്യാറാക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഐഎഎസില്‍ നിന്ന് രാജി വച്ച ദാദ്ര നഗര്‍ഹവേലി മുന്‍ കളക്ടര്‍ കണ്ണന്‍ ഗോപിനാഥനെതിരെ കേന്ദ്ര സര്‍ക്കാര്‍ കുറ്റപത്രം സമര്‍പ്പിച്ചു. മേലുദ്യോഗസ്ഥരെ അനുസരിച്ചില്ല, കൃത്യ വിലോപം അടക്കമുള്ളവയാണ് കണ്ണന്‍ ഗോപിനാഥന് മേല്‍ ചുമത്തിയിരിക്കുന്നത്. ദാമനിലെ ഒരു ഉദ്യോഗസ്ഥന്‍ വിളിച്ച് തന്റെ അഡ്രസ് ചോദിച്ചതായി കണ്ണന്‍ ഗോപിനാഥന്‍ പറയുന്നു. സ്വന്തമായി വീടില്ലെന്നും വാടക വീടില്ലെന്നും പറഞ്ഞപ്പോള്‍ ഇ മെയിലില്‍ കുറ്റപത്രം അയച്ചുതന്നു – കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ ഉന്നയിച്ചത്. ജമ്മു കാശ്മീരില്‍ കേന്ദ്ര സര്‍ക്കാര്‍ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമായി ബന്ധപ്പെട്ടാണ് കണ്ണന്‍ ഗോപിനാഥന്‍ രാജിവെച്ചത്. ഒരു ജനതയെ നിശ്ശബ്ദരാക്കുന്നതില്‍ പ്രതിഷേധിച്ചാണ് തന്റെ രാജിയെന്ന് കണ്ണന്‍ വ്യക്തമാക്കിയിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് കണ്ണന്‍ ഗോപിനാഥന്‍ ഉന്നയിച്ചത്. പൊലീസും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം നിങ്ങളുടെ മൂക്കിന്‍ തുമ്പിലാണല്ലോ നടക്കുന്നത്. ദേശീയ താല്‍പര്യം പരിഗണിച്ച് നിങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കാന്‍ എനിക്ക് താല്‍പര്യമില്ല, നിങ്ങളുടെ റെസീപ്റ്റ് സ്വീകരിച്ചിരിക്കുന്നു എന്ന് കണ്ണന്‍ ഗോപിനാഥന്‍ പരിഹസിച്ചു.

രാജിവച്ച് രണ്ട് മാസത്തിന് ശേഷമാണ് ഡിപ്പാര്‍ട്ട്മെന്റല്‍ അന്വേഷണത്തിന് മെമ്മോ നല്‍കിയിരിക്കുന്നത്. രാഷ്ട്രീയ സ്വാനീനം ഉപയോഗിക്കരുത് എന്നാണ് തന്നോട് പറഞ്ഞിരിക്കുന്നത്. അമിത് ഷായ്ക്കല്ലാതെ മറ്റാര്‍ക്കാണ് ആഭ്യന്തര മന്ത്രാലയത്തെ രാഷ്ട്രീയമായി സ്വാധീനിക്കാന്‍ കഴിയുക എന്നും കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു.

Share this news

Leave a Reply

%d bloggers like this: