ഡല്‍ഹി തീപിടുത്തത്തില്‍ 11 ജീവനുകള്‍ രക്ഷിച്ച അഗ്‌നിശമന ജീവനക്കാരന് അഭിനന്ദന പ്രവാഹം

ന്യൂഡല്‍ഹി: ഇന്ന് ഡല്‍ഹിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 11 പേരുടെ ജീവന്‍ രക്ഷിച്ച രാജീവ് ശുക്ല എന്ന അഗ്‌നിശമന ജീവനക്കാരന് ഡല്‍ഹിയുടെ അഭിനന്ദനം. 42 പേര്‍ മരിച്ച മാന്ദിയിലെ പേപ്പര്‍ ഫാക്ടറി തീപിടുത്തത്തില്‍ ഈ ഫയര്‍മാന്റെ അവസരോചിതമായ ഇടപെടലില്‍ ആണ് നിരവധി ജീവനുകള്‍ രക്ഷപെടുത്താന്‍ കഴിഞ്ഞത്. ഏറെ ശ്രമകരമായ പ്രവര്‍ത്തനത്തിലൂടെ പരിക്കേറ്റിട്ടും തീ അണയുന്നത് വരെ ഇദ്ദേഹത്തിന്റെ കൈ-മെയ് മാറിനുള്ള പ്രവര്‍ത്തനങ്ങളാണ് ശ്രദ്ധിക്കപ്പെട്ടത്.

തീ പിടിച്ച കെട്ടിടത്തില്‍ ആദ്യം കടന്ന ഫയര്‍മാന്‍ രാജേഷ് ശുക്ലയാണ്. രാജേഷ് ശുക്ലയുടെ ധീരതയെ അഭിനന്ദിച്ച് ഡല്‍ഹി ആഭ്യന്തര മന്ത്രി സത്യേന്ദര്‍ ജയിന്‍ രംഗത്തെത്തി. ആശുപത്രിയില്‍ രാജേഷ് ശുക്ലയെ സന്ദര്‍ശിക്കുകയും ചെയ്തു. ഫയര്‍മാന്‍ രാജേഷ് ശുക്ലയാണ് ശരിക്കും ഹീറോ. അദ്ദേഹമാണ് ആദ്യം കെട്ടിടത്തിനുള്ളില്‍ കടന്ന 11 ജീവനുകള്‍ രക്ഷിച്ചത്. പരിക്കേറ്റിട്ടും അവസാനം വരെ അദ്ദേഹം ജോലി തുടര്‍ന്നു. ഈ ധീരനെ സല്യൂട്ട് ചെയ്യുന്നു – സത്യേന്ദര്‍ ജയിന്‍ ട്വീറ്റ് ചെയ്തു.

തീ പിടിത്തവുമായി ബന്ധപ്പട്ട് ഫാക്ടറി ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതേസമയം കെട്ടിട ഉടമ ഒളിവിലാണ്. ഐപിസി 304 വകുപ്പ് പ്രകാരം കെട്ടിട ഉടമയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീ പിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിന് ഫയര്‍ ക്ലിയറന്‍സ് ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും പരിക്കേറ്റവരെ ആശുപത്രിയിലെത്തി കണ്ടു.

Share this news

Leave a Reply

%d bloggers like this: