ബാലഭാസ്കറിന്റെ മരണം അന്വേഷിക്കാൻ സി ബി ഐ

തിരുവനന്തപുരം: വയലിനിസ്റ്റും, സംഗീതജ്ഞനുമായിരുന്ന ബാലഭാസ്കറിന്റെ മരണം സിബിഐ അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ  തൃപ്തരല്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിലാണ് കേസ് സിബിഐ അന്വേഷിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ കേസ് അന്വേഷണം ആരംഭിക്കും. ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതാണ് കേസ് സി ബിഐക്ക് കൈമാറാൻ കാരണം.

ബാലഭാസ്കറിന്റേത് അപകടമരണമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. ജൂൺ മാസത്തിൽ തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്തിൽ ബാലഭാസ്കറിന്റെ സഹായികളായിരുന്ന രണ്ട് പേർ പിടിയിലായതോടെ വാഹനാപകടം സംബന്ധിച്ച് ദുരൂഹതകൾ വർധിച്ചതായി ബന്ധുക്കൾ പറയുകയുണ്ടായി. കേസില്‍ പിടിയിലായ പ്രകാശന്‍ തമ്പി ബാലഭാസ്‌കറിന്റെ പരിപാടികളുടെ സംഘടാകനായിരുന്നു. കേസിലെ പ്രധാനപ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്പത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് ഇവരെയും സംശയമുണ്ടെന്നും അത് കൂടി അന്വേഷിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ സി കെ ഉണ്ണി ആവശ്യപ്പെട്ടിരുന്നു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങൾ തുടക്കം മുതലേ ഈ കേസിൽ ഉയർന്നു വന്നിരുന്നതാണ്. 2018 സെപ്തംബര്‍ 25ന് പുലര്‍ച്ചെ കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരികിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു. ആശുപത്രിയിലെത്തിക്കും മുമ്പ് തന്നെ മകള്‍ തേജസ്വി മരിച്ചിരുന്നു. ഒരാഴ്ചയ്ക്ക് ശേഷം ബാലഭാസ്‌കറും മരിച്ചു. ഭാര്യ ലക്ഷ്മി മാത്രമാണ് ബാക്കിയായത്. തൃശൂരില്‍ നിന്നുള്ള രാത്രി യാത്രയിലും അപകടത്തിലും സാമ്പത്തിക ഇടപാടുകളിലുമെല്ലാം ബാലഭാസ്‌കറിന്റെ പിതാവ് സംശയം ഉന്നയിച്ചതോടെയാണ് അപകടത്തിന് ദുരൂഹത കൈവന്നത്. ഏഴ് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടം എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍ വന്നത്.

Share this news

Leave a Reply

%d bloggers like this: