നടി ആക്രമിക്കപ്പെട്ട സംഭവം; ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ലെന്ന് വിചാരണ കോടതി; മൂന്ന് പ്രതികൾക്ക് ജാമ്യവും നിഷേധിച്ചു

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസിൽ ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ലെന്ന് വിചാരണ കോടതി.കേസന്വേഷണത്തിനിടെ പ്രതികൾ, സാക്ഷികൾ തുടങ്ങിയവരിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്ത ഡിജിറ്റൽ തെളിവുകളുടെ പകർപ്പ് വേണമെന്നായിരുന്നു ദിലീപ് ആവശ്യപ്പെട്ടത്. ഈ തെളിവുകളിൽ ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളുമെല്ലാമുണ്ട്. സ്വകാര്യമായ ദൃശ്യങ്ങൾ ഉണ്ടാകാനിടയുള്ള ഈ തെളിവുകളാണ് ദിലീപിന് വേണ്ടിയിരുന്നത്. എന്നാൽ ഇവയുപയോഗിച്ച് സാക്ഷികളെ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്തേക്കാമെന്ന് പ്രൊസിക്യൂഷൻ വാദിച്ചു.

 ഇത് കോടതി കോടതി അംഗീകരിച്ചു. ഇരയുടെ സ്വകാര്യതയെക്കൂടി പരിഗണിക്കണമെന്നും പ്രൊസിക്യൂഷൻ വാദിച്ചു.കേസിൽ മൂന്ന് പ്രതികൾ നൽകിയ ജാമ്യാപേക്ഷയും കോടതി തള്ളി. തെളിവുകൽ കൈമാറാൻ കഴിയില്ല.വേണമെങ്കിൽ ദിലീപിനോ, അഭിഭാഷകനോ ഡിജിറ്റൽ തെളിവുകൾ പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി. നേരത്തെ നടിയെ ആക്രമനിച്ച സമയത്തെടുത്ത ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ ദൃശ്യങ്ങൾ ദിലീപിനോ, അഭിഭാ,കനോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: