ഷാരൂഖാനെ നായകനാക്കി ആഷിഖ് അബു-ശ്യാം പുഷ്കർ കൂട്ടുകെട്ടിൽ ബോളിവുഡ് ചിത്രം ഒരുങ്ങുന്നു.

മുംബൈ: ഷാരൂഖാൻ നായകനായെത്തുന്ന ആഷിഖ് അബു ബോളിവുഡ് ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചു. കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ വൈറസിനെ അടിസ്ഥാനമാക്കി ആഷിഖ് സംവിധാനം ചെയ്ത വൈറസ് എന്ന മലയാള സിനിമ ഇഷ്ടപ്പെട്ടതോടെ കിംഗ് ഖാൻ ആഷിഖ് അബുവിനെ മുംബൈയിലെ തന്റെ വസതിയായ മന്നത്തിലേക്ക് ക്ഷണിക്കുകയായിരുന്നു. ആക്ഷൻ ഡ്രാമ സ്വഭാവമുള്ള ഒരു ബോളിവുഡ് ചിത്രമാണ് ഷാരൂഖാനെ നായകനാക്കി ഒരുക്കുന്നത്. ശ്യാം പുഷ്കർ തിരക്കഥ നിർവഹിക്കും. ഷാരൂഖാന്റെ നിർമ്മാണ കമ്പനിയായ റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Share this news

Leave a Reply

%d bloggers like this: