ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ ഒരുക്കുന്ന പ്രഥമ വിശുദ്ധനാട് തീർത്ഥാടനം മാർച്ച് 21 മുതൽ 30 വരെ തീയതികളിൽ നടക്കുന്നു. നമ്മുടെ രക്ഷകനായ ദൈവപുത്രൻ്റെ കാല്പാടുകൾ പതിഞ്ഞ പുണ്യഭൂമിയിലൂടെ രക്ഷാകര സംഭവങ്ങൾ ധ്യാനിച്ചുകൊണ്ട് നടത്തുന്ന തീർത്ഥയാത്രയ്ക്ക് ഡബ്ലിൻ സീറോ മലബാർ സഭ നേതൃത്വം നൽകുന്നു.
2020 മാർച്ച് 21നു ആരംഭിച്ച് 30 നു സമാപിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്.

വിസയും, 3/4 സ്റ്റാർ ഹോട്ടലിൽ താമസസൗകര്യവും പ്രഭാത, ഉച്ചഭക്ഷണവും കൂടിയതാണ് സന്ദർശന പാക്കേജ്. ആദ്യം ബുക്ക് ചെയ്യുന്ന 40 പേർക്ക് മാത്രമേ തീർത്ഥയാത്രയുടെ ഭാഗമാകുവാൻ കഴിയൂ. ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റിലെ, PMS വഴിമാത്രമാണ് ബുക്കിങ്ങ്. കൂടുതൽ വിവരങ്ങൾക്ക് ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ് സൈറ്റ് www.syromalabar.ie സന്ദർശിക്കുകയൊ താഴെപ്പറയുന്ന നംബറുകളിൽ ബന്ധപ്പെടുകയൊ ചെയ്യുക.

Fr. Rajesh Mechirakathu : 089444268

Seejo Kachappally (Lucan) : 08731975750

Joby John (Blanchardstown) 0863725536

Sunny Mathew (Bray) : 0876257714

Sony Joseph (Tallaght) : 0894982395

Sony Joseph (Beaumont) 0876721284

Joy Thomas (Swords) 0879345514

Jose Sebastian (Phibsborough) 0879655313

Jose Pallipatt (Blackrock) 0872194170

Saliamma Pious (Iinchicore) 0894377637

കര്‍ത്താവിന്റെ നാട് സന്ദര്‍ശിച്ച് വലിയൊരു ദൈവാനുഭവം സ്വന്തമാക്കാനും ബൈബിളിലെ ദൈവത്തിന്റെ മനുഷ്യരക്ഷാപദ്ധതികളെക്കുറിച്ച് ആഴമായി മനസിലാക്കുവാനും, അതുവഴി. വിശ്വാസത്തില്‍ ഏറെ ആഴപ്പെടാനും അനുഗ്രഹപ്രദമായ ഒരു ആത്മീയ അനുഭവമാക്കാനും ഈ തീർത്ഥാടാനത്തിലേയ്ക്ക് ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: