ഹിലാരി ക്ലിൻറൺ ക്യൂൻസ് സർവ്വകലാശാല ചാൻസിലർ ആയി നിയമിതയായി

വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ സ്ഥിതി ചെയ്യുന്ന പ്രസ്തുത സർവ്വകലാശാലയുടെ ആദ്യ വനിതാ ചാൻസിലറാണ് അമേരിക്കയുടെ ആദ്യ വനിതാ സ്‌റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹിലാരി.

അമേരിക്കൻ പ്രസിഡൻറായിരുന്ന ബിൽ ക്ലിന്റന്റെ 1995-ലെ അയർലെൻറ് സന്ദർശനത്തിന് ശേഷം ഹിലാരി വടക്കൻ അയർലെൻറിലെ ഒരു സ്ഥിരം സന്ദർശകയായി രു ന്നു. ബിൽ ക്ലിന്റനൊപ്പം വടക്കൻ അയർലൻഡ് സമാധാന പ്രക്രിയയുടെ ദീർഘകാല പിന്തുണക്കാരിയായിരുന്നു അവർ.

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ച ഹിലാരി, കൂൺസ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ് നേടിയിരുന്നു. അഞ്ച് വർഷ കാലയളവിലേക്കാണ് അവരുടെ ചാൻസിലർ നിയമനം. ഡോക്ടർ തോമസ് ജെ മോറൻ 2018-ൽ മരിച്ചതിന്നെ തുടർന്ന്, ചാൻസിലർ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.

ക്യൂൻസ് യൂണിവേഴ്സിറ്റി ചാൻസിലർ ആയത് ഒരു വലിയ പദവിയാണെന്നും, ഈ സ്ഥാപനവുമായി എനിക്ക് വളരെ അടുത്ത സ്നേഹ ബന്ധം ഉണ്ടെന്നും ഹിലാരി പറഞ്ഞു.

സർവ്വകലാശാലയുടെ ബിരുദ ദാന ചടങ്ങുകളുടെ അധ്യക്ഷ സ്ഥാനം വഹിക്കുക, അംബാസിഡർ റോൾ കൈകാര്യം ചെയ്യുക, വൈസ് ചാൻസിലർക്കും സീനിയർ മാനേജ്മെന്റിനും വേണ്ട മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുക എന്നി ത്രിമാന കടമയായിരിക്കും അവർ നിർവ്വഹിക്കുക.

Share this news

Leave a Reply

%d bloggers like this: