മോഹൻലാലിന്റെ പുതിയ സിനിമ ബിഗ് ബ്രദർ അയർലണ്ടിലും റിലീസ് ചെയ്യുന്നു

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ മോഹൻലാൽ സിനിമ ബിഗ് ബ്രദർ അയർലണ്ടിലും പ്രദർശിപ്പിക്കുന്നു. അയർലൻഡിൽ ബ്ലാഞ്ചർസ്റ്റൗൺ ഒഡിയോൺ,കാവൻ ഒഡിയോൺ,ലെറ്റർകെന്നി സെഞ്ച്വറി സിനിമാസ്,ചാൾസ്റ്റൗൺ ഒഡിയോൺ,കൂളോക്ക് ഒഡിയോൺ,സിനിവേൾഡ് ഡബ്ലിൻ,ലിമറിക്ക് ഒഡിയോൺ,ദി റിയൽ പിക്ചർ കോർക്ക്,വാട്ടർഫോർഡ് ഒഡിയോൺ എന്നീ സ്ഥലങ്ങളിലാണ് ബഗ് ബ്രദർ സിനിമ പ്രദർശിപ്പിക്കുന്നത്.ഈ മാസം പതിനാറാം തീയതി മുതൽ ഇരുപതാം തീയതി വരെ ഉള്ള ദിവസങ്ങളിൽ ആണ് പ്രദർശനം നടത്തുന്നത്. 


 സിദ്ദീഖ് രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിൽ മോഹൻലാലാണ് നായകൻ. വിയറ്റ്നാം കോളനി, ലേഡീസ് ആൻഡ് ജെൻറ്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സിദ്ദിഖും, മോഹൻലാലും ഒന്നിച്ച മൂന്നാമത്തെ ചിത്രമാണിത്.എസ് ടാക്കീസ്, വൈശാഖ് സിനിമ, ഷാ മാൻ ഇന്റർനാഷണൽ എന്നീ ബാനറുകൾ സംയുക്തമായി നിർമ്മിച്ച ഈ ചിത്രത്തിന്റെ നിർമ്മാതാക്കൾ സിദ്ദിഖും, ജെൻസോ ജോസും, വൈശാഖ രാജനും, ഫിലിപ്പോസ് കെ. ജോസും, മനു മാളികയ്ക്കലുമാണ്.

തെന്നിന്ത്യൻ താരം റെജീന കസാൻഡ്രയും ഈ ചിത്രത്തിലുണ്ട്. സച്ചിദാനന്ദൻ എന്ന കഥാപാത്രമായി മോഹൻലാൽ അഭിനയിച്ച ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ നായിക മിർണ മേനോനാണ്. അർബാസ് ഖാൻ, ചെമ്പൻ വിനോദ് ജോസ്‌, അനൂപ് മേനോൻ, വിഷ്ണു ഉണ്ണികൃഷ്ണൻ, സിദ്ദിഖ് തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവഹിച്ചത് ദീപക് ദേവാണ്. ബോളിവുഡ് താരം അർബാസ് ഖാൻ ആദ്യമായി അഭിനയിക്കുന്ന മലയാള ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.32 കോടിയാണ് ഈ ചിത്രത്തിന്റെ ബജറ്റ്.കേരളത്തിലെ റിലീസിനോപ്പം ആണ് ചിത്രം അയർലണ്ടിലും റിലീസ് ചെയ്യുന്നത്. 

ReplyForward
Share this news

Leave a Reply

%d bloggers like this: