വംശീയ അധിക്ഷേപം: പ്രതിയ്ക്ക് 1000-യൂറോയുടെ പിഴ

പ്രായപൂർത്തിയാകാത്ത 15 -കാരി വനിതാ കായികതാരത്തെ ബസ്സ് യാത്രക്കിടെ വംശീയമായി അധിക്ഷേപിക്കുകയും, പരിഹസിക്കുകയും ചെയ്ത 39- കാരൻ പാഡ്രെഗ് ഡെലാനിക്കാണ് എന്നിസിലെ ജില്ലാ കോടതി ജഡ്ജി പാട്രിക് ഡർക്കൻ പിഴചുമത്തിയത്. 2018 ഒക്ടോബർ 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആക്രമണ സമയത്ത് 15 വയസ്സ്  പ്രായം മാത്രമേ പെൺകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടി 2018 ഒക്ടോബറിൽ ഒരു കായിക മത്സരത്തിൽ പങ്കെടുത്തതിനു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.നിറത്തിലും സ്വഭാവസവിശേഷതകളിലും  വ്യത്യസ്തരാണെങ്കിലും എല്ലാവരും തുല്യരാണെന്നും, ഇത്തരത്തിലുള്ള … Read more