വംശീയ അധിക്ഷേപം: പ്രതിയ്ക്ക് 1000-യൂറോയുടെ പിഴ

പ്രായപൂർത്തിയാകാത്ത 15 -കാരി വനിതാ കായികതാരത്തെ ബസ്സ് യാത്രക്കിടെ വംശീയമായി അധിക്ഷേപിക്കുകയും, പരിഹസിക്കുകയും ചെയ്ത 39- കാരൻ പാഡ്രെഗ് ഡെലാനിക്കാണ് എന്നിസിലെ ജില്ലാ കോടതി ജഡ്ജി പാട്രിക് ഡർക്കൻ പിഴചുമത്തിയത്. 2018 ഒക്ടോബർ 3-നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ആക്രമണ സമയത്ത് 15 വയസ്സ്  പ്രായം മാത്രമേ പെൺകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ. പെൺകുട്ടി 2018 ഒക്ടോബറിൽ ഒരു കായിക മത്സരത്തിൽ പങ്കെടുത്തതിനു ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
നിറത്തിലും സ്വഭാവസവിശേഷതകളിലും  വ്യത്യസ്തരാണെങ്കിലും എല്ലാവരും തുല്യരാണെന്നും, ഇത്തരത്തിലുള്ള പരാമർശങ്ങൾ വേദനാജനകമാണെന്നും ജഡ്ജി ഡർക്കൻ  പറഞ്ഞു.

പ്രതി ഇരയെ വെടിവയ്ക്കണം എന്നു പറയുകയും കൈകൊണ്ട്  വെടിവയ്ക്കുന്നതുപോലെ ആംഗ്യം കാണിക്കുകയും, മോശമായി സംസാരിക്കുകയും, ഇരയെ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പെൺകുട്ടിയെ സഹായിക്കാൻ ശ്രമിച്ച യുവാവിനെയും പ്രതി ആക്രമിച്ചു.

സംഭവം നടക്കുമ്പോൾ പ്രതി മദ്യലഹരിയിലായിരുന്നെന്നും, പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നും സെർജെന്റ് എയ്‌ഡൻ  ലോണർഗൻ  പറഞ്ഞു. പ്രതി 1000യൂറോ നഷ്ടപരിഹാരമായി ഇരയ്ക്ക് നൽകണമെന്നും 500യൂറോ കോടതിയിൽ പിഴയടക്കണമെന്നും ജഡ്ജി ഡർക്കൻ ഉത്തരവിട്ടു.

Share this news

Leave a Reply

%d bloggers like this: