ദശലക്ഷക്കണക്കിന് യൂറോ മൂല്യമുള്ള സൈക്കിൾ  മോഷണത്തിനു പിന്നിൽ ലിത്വാനിയൻ  സംഘമെന്ന് സംശയം

വിലകൂടിയ സൈക്കിളുകളും ബൈക്കുകളും മോഷ്ടിക്കുകയും യൂറോപ്പിലുടനീളം വില്പന നടത്തുകയും ചെയ്യുന്ന ലിത്വാനിയൻ ക്രൈം സംഘം ഡബ്ലിനിൽ സജീവമാണെന്ന് റിപ്പോർട്ടുകൾ.

ലിത്വാനിയയിലെ Plungé , Kaunas  പ്രദേശങ്ങളിൽ നിന്നുമുള്ള നിരവധി ക്രിമിനൽ സംഘങ്ങൾ വർഷങ്ങളായി സൈക്കിളുകൾ മോഷ്ടിക്കുകയും യൂറോപ്പിലെ ബാൾട്ടിക് സംസ്ഥാനത്തേക്ക് കടത്തുകയും ചെയ്യുന്നു. പ്രതിവർഷം ദശലക്ഷക്കണക്കിന് യൂറോയുടെ  വ്യാപാരമാണ് ഈ മേഖലയിൽ നടക്കുന്നത്. കഴിഞ്ഞ വർഷം ഡബ്ലിനിൽ  250,000 യൂറോയുടെ മോഷ്ടിച്ച സൈക്കിളുകൾ ഗാർഡ പിടിച്ചെടുത്തിരുന്നു. ഈ കേസുമായും സംഘത്തിന് ബന്ധമുള്ളതായി സംശയിക്കുന്നു.

പടിഞ്ഞാറൻ ഡബ്ലിനിലെ ന്യൂകാസിൽ നടത്തിയ റെയ്ഡിൽ മോഷ്ടിക്കപ്പെട്ട  119 ബൈക്കുകളടങ്ങിയ ഒരു കണ്ടെയ്നർ ഉദ്യോഗസ്ഥർ കണ്ടെത്തി. 1,500 യൂറോയോളം വിലമതിക്കുന്ന ഈ ബൈക്കുകൾ അവരുടെ ഉടമസ്ഥർക്ക് തിരികെ നൽകാനുള്ള നടപടികൾ  ഉദ്യോഗസ്ഥർ നടത്തുകയാണ്.

കഴിഞ്ഞ വർഷം ഡബ്ലിൻ നഗരത്തിലെ കാംഡൻ സ്ട്രീറ്റ് പ്രദേശത്ത് നിന്നും 3,000 യൂറോ വിലമതിക്കുന്ന വാൻമൂഫ് ഇലക്ട്രിഫൈഡ് എസ് ബൈക്ക് മോഷ്ടിക്കപെട്ടു. ബൈക്കിൽ ഹൈ-എൻഡ് ട്രാക്കർ ഇൻസ്റ്റാൾ ചെയ്‌തിരുന്നതിനാൽ വാഹനം ജിപിഎസ് വഴി ട്രാക്കുചെയ്യാൻ കഴിയുകയും ജർമ്മനിയിലെ കിയേലിലേക്ക് കൊണ്ടുപോയതായും കണ്ടെത്തി.

ലിത്വാനിയൻ സംഘമുൾപ്പെടേയുള്ള നിരവധി ക്രിമിനൽ സംഘങ്ങൾ  ഭൂഖണ്ഡത്തിലുടനീളം അനധികൃത ഉൽപ്പന്നങ്ങൾ വില്പന നടത്തുന്ന നിരവധി  സംഭവങ്ങൾ കണ്ടെത്തി. ലൈസൻസ്ട് ഹോളിയെർസ്  കണ്ടെയ്നറുകളിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനാൽ പരിശോധന നടത്തി കണ്ടെത്തുന്നത് ബുദ്ധിമുട്ടാണ്.

സൈക്കിൾ മോഷണവും മോഷ്ടിച്ച ചരക്ക് ഇറക്കുമതി ചെയ്യുന്നതും ലിത്വാനിയയിലെ ഒരു പ്രധാന  പ്രശ്നമായിത്തീർന്നിരിക്കുന്ന സാഹചര്യത്തിൽ കാറുകൾക്ക്  സമാനമായി ബൈക്കുകളും രജിസ്റ്റർ ചെയ്യുന്ന ഒരു പുതിയ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചു. ഈ സംവിധാനം ഏർപ്പെടുത്തുന്നത്തിലൂടെ ഈ പ്രദേശത്തെ ബൈക്ക് മോഷണം കുറയുമെന്നും ELTIS (യൂറോപ്യൻ  ലോക്കൽ ട്രാൻസ്‌പോർട്  ഇൻഫർമേഷൻ സർവീസ്) പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: