പെൺ‌കുട്ടികളെ കത്തികാണിച്ച് ഭയപ്പെടുത്തി കൊള്ളയടിക്കൽ: Wicklow-യിൽ രണ്ടുപേരെ ഗാർഡ അറസ്റ്റ് ചെയ്തു

ഗ്രെയ്‌സ്‌റ്റോണിലെ Wicklow-യിൽ ജോഗിങ്ങിനു പോയ സ്ത്രീകളെ ആക്രമിച്ച രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ ഗാർഡ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചാൾസ് ലാൻഡ് ഗ്രീൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. രണ്ടുപേർ കത്തിയുമായി സ്ത്രീകളെ സമീപിക്കുകയും, അവരുടെ കൈയിലുള്ള ഫോണും മറ്റ് സാധനങ്ങളും കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയുകയായിരുന്നു. ഭയപ്പെട്ട സ്ത്രീകളിലൊരാൾ അവരുടെ ജാക്കറ്റ് പ്രതികൾക്ക് നൽകി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകൾ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ ഗാർഡയുടെ പട്രോളിംഗ് സംഘം കുറ്റവാളികളെ കണ്ടെത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത് … Read more