പെൺ‌കുട്ടികളെ കത്തികാണിച്ച് ഭയപ്പെടുത്തി കൊള്ളയടിക്കൽ: Wicklow-യിൽ രണ്ടുപേരെ ഗാർഡ അറസ്റ്റ് ചെയ്തു

ഗ്രെയ്‌സ്‌റ്റോണിലെ Wicklow-യിൽ ജോഗിങ്ങിനു പോയ സ്ത്രീകളെ ആക്രമിച്ച രണ്ട് കൗമാരക്കാരായ ആൺകുട്ടികളെ ഗാർഡ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ചാൾസ് ലാൻഡ് ഗ്രീൻ പ്രദേശത്താണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

രണ്ടുപേർ കത്തിയുമായി സ്ത്രീകളെ സമീപിക്കുകയും, അവരുടെ കൈയിലുള്ള ഫോണും മറ്റ് സാധനങ്ങളും കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയുകയായിരുന്നു.
ഭയപ്പെട്ട സ്ത്രീകളിലൊരാൾ അവരുടെ ജാക്കറ്റ് പ്രതികൾക്ക് നൽകി. തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ത്രീകൾ പരാതി നൽകിയതിൻ്റെ അടിസ്ഥാനത്തിൽ
ഗാർഡയുടെ പട്രോളിംഗ് സംഘം കുറ്റവാളികളെ കണ്ടെത്തുകയായിരുന്നു.

അറസ്റ്റ് ചെയ്ത് ബ്രേയിലെ ഗാർഡ സ്റ്റേഷനിൽ എത്തിച്ച പ്രതികളെ ജുവനൈൽ ഡെവേർഷൻ പ്രോഗ്രാമിലേക്ക് റഫർ ചെയ്തു.

ഈ പ്രദേശങ്ങളിൽ കുറെക്കാലമായി ഇത്തരം ശ്രമങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ട്.

Greystones, Delgany, Kilcoole തുടങ്ങിയ പ്രദേശങ്ങളിൽ
കവർച്ചാശ്രമവുമായി ബന്ധപ്പെട്ട്
മൂന്ന് പേരടങ്ങുന്ന സംഘത്തെ കണ്ടെത്താനുള്ള അന്വേഷണത്തിലാണിപ്പോൾ ഗാർഡ.

കഴിഞ്ഞ മാസങ്ങളിൽ ഈ പ്രദേശത്തു നടന്ന മിക്ക കവർച്ചകളും ചുറ്റിക, സ്റ്റീൽബാറുകൾ തുടങ്ങിയ നിരവധി ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു. ഇതിന് പിന്നിൽ പുരുഷന്മാരായ ക്രിമിനലുകളാണെന്ന് ഗാർഡ അറിയിച്ചു. സംഭവങ്ങൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ Neigbourhood watch-ഗ്രൂപ്പുകൾ രൂപീകരിച്ച് കവർച്ചാസംഘങ്ങളെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: