ഡബ്ലിനിലെ ഹോട്ടലിൽ 15-കാരിയെ കൂട്ടംചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു

ഡബ്ലിനിലെ ഹോട്ടലിൽ വെച്ച് 15 വയസുകാരിയെ രണ്ടുപേർ ചേർന്ന് ലൈംഗികമായി പീഡിപ്പിക്കുകയും അത് ചിത്രീകരിക്കുകയും ചെയ്തെന്ന് ആരോപണം. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം തുടരുകയാണെന്നും ഗാർഡ വക്താവ് പറഞ്ഞു ഫെബ്രുവരി 14-ന് ഡബ്ലിൻ 22 പ്രദേശത്ത് നടന്ന സംഭവത്തെക്കുറിച്ച് Clondalkin-നിലെ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചു. പെൺകുട്ടിയുടെആരോപണം കെട്ടിച്ചമച്ചതാണെന്നും പറയപ്പെടുന്നു.ഹോട്ടൽമുറിയിലേക്ക് പോകുന്നതിനുമുമ്പ് സംഭവുമായി ബന്ധപ്പെട്ടവരിലൊരാളുമായി പെൺകുട്ടി സംസാരിച്ചതായും ആക്ഷേപമുണ്ട്.