ഹോളിവുഡ്‌ താരങ്ങൾക്കും കോവിഡ്‌

ലോകം മുഴുവൻ ഭീതി പരത്തുന്ന കോവിഡ്‌–- 19  ഹോളിവുഡിനെയും കീഴടക്കി. ഹോളിവുഡ്‌ താരങ്ങളായ ഓർഗ കുറിലെങ്കൊ,  ക്രിസ്‌റ്റഫർ ഹിവ്‌ജു, ഇഡ്രിസ്‌ എൽബ എന്നിവർക്ക്‌  വൈറസ്‌ ബാധ സ്ഥിരീകരിച്ചു.  സാമൂഹ്യമാധ്യമത്തിലൂടെയാണ്‌ മൂവരും ഇക്കാര്യം  ലോകത്തെ അറിയിച്ചത്‌. ജയിംസ്‌ ബോണ്ട്‌ ചിത്രമായ ‘ക്വാണ്ടം ഓഫ്‌ സൊളാസ്‌’ നായികയാണ്‌ ഓർഗ. കോവിഡ്‌ ടെസ്‌റ്റ്‌ പോസറ്റീവായ ഓൾഗയ്‌ക്ക്‌ ഒരാഴ്ചയായി പനിയായിരുന്നു. പരിശോധന നടത്തിയപ്പോഴാണ്  കോവിഡ്‌ സ്ഥിരീകരിച്ചത്. പനിക്കൊപ്പം തലകറക്കവുമായിരുന്നു ഓൾഗയ്‌ക്ക് ഉണ്ടായിരുന്ന രോഗലക്ഷണം. ഐസൊലേഷനിലാണ്‌ ഓൾഗ ഇപ്പോൾ. എല്ലാവരും വേണ്ട കരുതലുകൾ എടുക്കൂ … Read more