സഭയുടെ ആശുപത്രികൾ വിട്ടുനൽകാമെന്നു മാർ ആലഞ്ചേരി; നന്ദിയുണ്ടെന്നും ആരോഗ്യരംഗം ശക്തിപെടുത്തുമെന്നും പിണറായി വിജയൻ

കൊറോണ ബാധിച്ച രോഗികളുടെ ചികിത്സയ്ക്ക് ആവശ്യമെങ്കിൽ സഭകളുടെ കീഴിലുള്ള ആശുപത്രികൾ വിട്ടുനൽകാമെന്ന് സിറോ മലബാർ സഭാധ്യക്ഷനും കെ.സി.ബി.സി. പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയെ അറിയിച്ചു. ആശുപത്രികളിലെ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ളവരുടെ സേവനങ്ങൾ വിട്ടുനൽകാമെന്നും അറിയിച്ചിട്ടുണ്ട്. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യ ആശുപത്രികളുള്ളത് കത്തോലിക്ക സഭകൾക്കാണ്. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണിൽ വിളിച്ചാണ് സന്നദ്ധത അറിയിച്ചത്. ഇതിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.ഇങ്ങനെ ഒരു തീരുമാനം എടുത്തതിനു നന്ദിയുണ്ടെന്നും ഈ തീരുമാനം സർക്കാർ സംവിധാനങ്ങളെ ശക്തിപെടുത്തും … Read more