കോവിഡ്-19 വ്യാപനഘട്ടത്തിൽ മറ്റു രോഗങ്ങൾക്ക് വൈദ്യസഹായം തേടാൻ ജനങ്ങൾ വിമുഖത കാണിക്കരുത്

കോവിഡ് -19 വ്യാപനം മൂലം ആശുപത്രികളിലുണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് മറ്റു രോഗങ്ങൾക്ക് വൈദ്യസഹായം തേടുന്നതിന് ജനങ്ങൾ വിമുഖത കാണിക്കരുതെന്ന് ഐറിഷ് ആരോഗ്യവകുപ്പ് അറിയിച്ചു.കാൻസർ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ ഓഫീസറുമായി ബന്ധപ്പെടണമെന്നും ആദ്യ ഘട്ടത്തിൽ തന്നെ രോഗം തിരിച്ചറിയുക എന്നത് ക്യാൻസറിന്റെ കാര്യത്തിൽ വളരെ പ്രധാനമാണെന്നും ഐറിഷ് കാൻസർ സൊസൈറ്റി അറിയിച്ചു. ശാരീരിക ബുദ്ധിമുട്ടുകൾ, ശരീരത്തിലുണ്ടാകുന്ന അസഹ്യമായ വേദന, മുഴകൾ, ഭാര വ്യത്യാസം, അമിതരക്തസ്രാവം തുടങ്ങിയ അസാധാരണ മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മെഡിക്കൽ … Read more