ഓസ്‌ട്രേലിയിലേയ്ക്ക് ജോബ് ഓഫർ ഉള്ള നഴ്സുമാർക്ക് ഓസ്‌ട്രേലിയൻ പി.ആർ. – നു അപേക്ഷിക്കാം

പ്രതിസന്ധികൾ വരുമ്പോഴാണ് വ്യക്തികളിലെ നെല്ലും പതിരും തിരിച്ചറിയാൻ സാധിക്കുന്നതെന്ന് പറയാറുണ്ട്. ഇത് രാജ്യങ്ങളുടെ കാര്യത്തിലും സത്യമാണ്. കൊറോണ വൈറസ് ഉയര്‍ത്തിയ പ്രതിസന്ധി ചില ഉത്തരങ്ങള്‍ കൂടിയാണ് നമ്മുടെ മുന്നില്‍ അവശേഷിപ്പിക്കുന്നത്. ഒരു പ്രതിസന്ധി വരുമ്പോള്‍ ഒരു രാജ്യം അവിടുത്തെ ജനങ്ങളോട് എങ്ങനെ പ്രതികരിക്കും എന്നതിന്റെ ലിറ്റ്മസ് ടെസ്റ്റായി മാറുകയാണ് കോവിഡ് 19. മികച്ച രാജ്യങ്ങള്‍ പരുന്തില്‍നിന്ന് കോഴിക്കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന തള്ളക്കോഴിയെപ്പോലെ അവിടുത്തെ ജനങ്ങളെ കൊറോണയില്‍നിന്നു സംരക്ഷിച്ച്, ചേര്‍ത്തു പിടിച്ചു. കോവിഡ് അനന്തര ലോകത്ത് ജനങ്ങളുടെ വിശ്വാസവും പ്രീതിയുമാര്‍ജ്ജിച്ച് ആ  രാജ്യങ്ങള്‍ കൂടുതല്‍ കരുത്തരായി ഉയര്‍ന്നു വരുമെന്ന് ഉറപ്പാണ്. അത്തരം രാഷ്ട്രങ്ങളുടെ പട്ടികയില്‍ ആദ്യമിടം പിടിക്കാന്‍ പോകുന്ന രാജ്യമാണ് ഓസ്‌ട്രേലിയ.

കുടിയേറ്റത്തിനായി ഭാവിയില്‍ ഒരു രാജ്യം തിരഞ്ഞെടുക്കുമ്പോള്‍, കൊറോണക്കാലത്ത് ആ രാജ്യം അവിടെ വന്നു ചേര്‍ന്നവരോട് എങ്ങനെ പെരുമാറി എന്നതു കൂടി പരിഗണിക്കപ്പെടും. ലോകത്തിനു മാതൃകയാകുന്ന രീതിയില്‍ വിജയകരമായിട്ടാണ് ഓസ്‌ട്രേലിയ കൊറോണയെ നേരിട്ടത്. വൈറസ് പകര്‍ച്ച പ്രതിരോധിക്കാന്‍ വളരെ നേരത്തേ തന്നെ ഈ രാജ്യം വിവിധ നടപടികള്‍ സ്വീകരിച്ചു. ജീവനക്കാർക്ക് വേതന സബ്‌സിഡി, വ്യാപാരികള്‍ക്ക് ധനസഹായം, തൊഴിലുടമകള്‍ക്ക് ജോബ് കീപ്പര്‍ പേയ്‌മെന്റ്, ജീവനക്കാര്‍ക്ക് ജോബ് സീക്കര്‍ പേയ്‌മെന്റ്,  ലോണുകൾക്ക് ആറു മാസത്തെ മൊറട്ടോറിയം എന്നിങ്ങനെ നിരവധി നടപടികളിലൂടെ ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിന്റെ കരുതല്‍ അവിടുത്തെ ജനങ്ങള്‍ അറിഞ്ഞു. ഓരോ സംസ്ഥാനവും 10,000 ഡോളർ (5 ലക്ഷം രൂപ) വരെ കൊടുത്തു ചെറുകിട വ്യവസായങ്ങളെ പിടിച്ചു നിർത്തുകയും ചെയ്തു. കോവിഡ് കാലത്ത് മറ്റു രാജ്യക്കാരായ വിദ്യാർഥികള്‍ക്ക് 1,100 ഡോളറിന്റെ ദുരിതാശ്വാസ സഹായമാണ് വിക്ടോറിയയിലെ ഗവണ്‍മെന്റ് നല്‍കിയത്. 

ഇന്ത്യക്കാര്‍ കുടിയേറി പാര്‍ക്കാന്‍ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ എന്നും മുന്നില്‍ നിന്ന ഓസ്‌ട്രേലിയ കൊറോണ കാലത്തെ മികച്ച പ്രതിരോധത്തിലൂടെ ആ സ്ഥാനം അരക്കിട്ടുറപ്പിക്കുകയാണ്. വികസിതരാജ്യങ്ങളുടെ ഇടയിൽ ‘അവസരങ്ങളുടെ നാട്’ (land of opportunities) എന്നാണ് ഓസ്‌ട്രേലിയ അറിയപ്പെടുന്നത്.  ഒരു വലിയ കാൻവാസില്‍ തങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും വരച്ചുചേര്‍ത്തവര്‍ക്ക് അതെല്ലാം യാഥാർഥ്യമാക്കാന്‍ അവസരം നല്‍കുന്ന മഹാരാജ്യം. അതിനാല്‍ തന്നെയാണ് ഉന്നതവിദ്യാഭ്യാസത്തിനും അതിനു ശേഷമുള്ള കരിയറിനും ജീവിതത്തിനുമെല്ലാം ലോകമെമ്പാടുമുള്ള വിദ്യാർഥികളും പ്രഫഷനലുകളും ഓസ്‌ട്രേലിയ തിരഞ്ഞെടുക്കുന്നത്. 

എന്തുകൊണ്ട് ഓസ്ട്രേലിയ?
അഭിവൃദ്ധി പ്രാപിക്കുന്ന സമ്പദ് വ്യവസ്ഥ, ഉയര്‍ന്ന ജീവിതനിലവാരം, സുരക്ഷിതത്വം, സമാധാനപരമായ ജീവിതം, നിരവധി തൊഴിലവസരങ്ങൾ, ഗവേഷണപഠനങ്ങള്‍ക്കുള്ള സൗകര്യം, രാജ്യാന്തരതലത്തില്‍ അംഗീകാരം ലഭിച്ച ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം, സാമൂഹിക സുരക്ഷാ പേയ്മെന്റുകൾ എന്നിങ്ങനെ ഓസ്‌ട്രേലിയയെ ആകര്‍ഷകമാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. മാനവ വിഭവശേഷിയുടെ കുറവ് നികത്താൻ ഓസ്ട്രേലിയക്ക് വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ട്. ഇവിടെയാണ് ഇന്ത്യയില്‍ നിന്നുള്ള പ്രഫഷനലുകള്‍ക്ക് മുന്നില്‍ അവസരങ്ങളുട കലവറ തുറന്നിടപ്പെടുന്നത്. 

തൊഴില്‍ പരിചയമുള്ള പ്രഫഷനലുകള്‍ക്ക് തങ്ങളുടെ നൈപുണ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഓസ്‌ട്രേലിയന്‍ മണ്ണിലെത്താനുള്ള വഴിയൊരുക്കുന്നതാണ്  ജനറല്‍ സ്‌കില്‍ഡ് മൈഗ്രേഷന്‍. ഓസ്‌ട്രേലിയയിലെ തൊഴിലുടമകളാണ് ജനറല്‍ സ്‌കില്‍ഡ് വീസകള്‍ സ്‌പോണ്‍സര്‍ ചെയ്യുന്നത്. ബിഎസ്‌സി നഴ്‌സുമാര്‍, ഐടി പ്രഫഷനലുകള്‍, ബിടെക് ബിരുദധാരികള്‍, എംഎസ്ഡബ്ല്യുക്കാര്‍ തുടങ്ങിയവര്‍ക്കൊക്കെ വലിയ ഡിമാന്‍ഡാണ് ഓസ്‌ട്രേലിയയിലെ തൊഴില്‍ വിപണിയിലുള്ളത്. കൊറോണ പോലുള്ള സാഹചര്യങ്ങള്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ആവശ്യകത ഇവിടെ വര്‍ദ്ധിപ്പിക്കുന്നു. 


പെര്‍മെനന്റ് റെസിഡന്‍സി (Permanent Residency) അഥവാ പിആര്‍ വീസ വാഗ്ദാനം ചെയ്തു കൊണ്ടാണ് ഓസ്‌ട്രേലിയ ലോകമെമ്പാടുമുള്ള പ്രഫഷനലുകളെ ഇവിടേക്ക് സ്വാഗതം ചെയ്യുന്നത്. വീസയ്ക്ക് അഞ്ച് വർഷത്തെ സാധുതയുണ്ട്. ഒരു പിആര്‍ വീസ ഉപയോഗിച്ച്, കുടുംബത്തോടൊപ്പം ഓസ്ട്രേലിയയിലേക്ക് പോകാം. പിആർ വീസയോടെ ഓസ്ട്രേലിയയിൽ നാല് വർഷം താമസിച്ചതിനു ശേഷം നിങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 

ആരാണ് പെര്‍മനെന്റ് റെസിഡന്റ് ?
സ്ഥിരമായ വീസ കൈവശമുള്ള, ഒരു പൗരനല്ലാത്തയാളാണ് ഓസ്ട്രേലിയൻ പെര്‍മനെന്റ് റെസിഡന്റ് (Permanent Resident). സ്ഥിര താമസക്കാർക്ക് നിയന്ത്രണമില്ലാതെ ഓസ്ട്രേലിയയിൽ താമസിക്കാനും ജോലിചെയ്യാനും പഠിക്കാനും കഴിയും. കൂടാതെ ഓസ്ട്രേലിയൻ പൗരന്മാരുടെ അവകാശങ്ങള്‍ ഒട്ടുമിക്കതും ഇവര്‍ക്ക് ലഭ്യമാകുന്നു. ഓസ്ട്രേലിയൻ ഗവൺമെന്റിന്റെ ദേശീയ ആരോഗ്യ പദ്ധതിയായ മെഡികെയറിലേക്ക് വരെ ഇവിടുത്തെ പെർമനെന്റ് റെസിഡന്റ്സിനു പ്രവേശനമുണ്ട്. 

ഓസ്‌ട്രേലിയയില്‍ ബിസിനസ്സ് ചെയ്യാം
ബിസിനസ്സുകാര്‍ക്കും നിക്ഷേപകര്‍ക്കും ഓസ്‌ട്രേലിയയിലെത്തി തങ്ങളുടെ ബിസിനസ്സ് സാമ്രാജ്യം വളര്‍ത്താനുള്ള അവസരം നല്‍കുന്നതാണ് ബിസിനസ് വീസകള്‍. ബിസിനസ് വീസയ്ക്ക് അപേക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പെര്‍മനെന്റ് റെസിഡന്‍സിയും ലഭിക്കുന്നു. 

വരാം, സ്റ്റുഡന്റ് വീസയിലും
സ്റ്റുഡന്റ് വീസയിലെത്തി, ഇവിടുത്തെ ലോകോത്തര സര്‍വകലാശാലകളില്‍ പഠിച്ച് ഓസ്‌ട്രേലിയയില്‍ തന്നെ ജോലി നേടാനുള്ള അവസരവും ലഭ്യമാണ്. ട്രാവല്‍ ആന്‍ഡ് ടൂറിസം, എന്‍ജിനീയറിങ്, എംബിഎ, ഐടി, ഹെല്‍ത്ത്, സയന്‍സ് എന്നിങ്ങനെ നിങ്ങളുടെ കരിയര്‍ ചോയ്‌സ് എന്തുമാകട്ടെ, പഠിച്ചിറങ്ങിയാല്‍  മള്‍ട്ടി നാഷനല്‍ കമ്പനികളിലടക്കം ജോലി കരസ്ഥമാക്കാന്‍ ഓസ്‌ട്രേലിയന്‍ സ്റ്റുഡന്റ് വീസ നിങ്ങളെ സഹായിക്കും.

മനം മയക്കുന്ന, മനോഹാരിത തുളുമ്പുന്ന സ്ഥലങ്ങള്‍, നല്ല ഭൂപ്രകൃതി, എണ്ണമറ്റ ബീച്ചുകള്‍, മുന്തിയ അടിസ്ഥാന സൗകര്യങ്ങള്‍, ഏതു തൊഴിലിനുമുള്ള അന്തസ്സും ഉറപ്പായ മിനിമം വേതനവും.. ഓസ്‌ട്രേലിയന്‍ വിശേഷങ്ങള്‍ പറഞ്ഞാലും പറഞ്ഞാലും അവസാനിക്കില്ല. ഓസ്‌ട്രേലിയന്‍ പിആര്‍ എങ്ങനെ ലഭിക്കും, പഠനത്തിന് ഏത് കോഴ്‌സ് തിരഞ്ഞെടുക്കണം, നിക്ഷേപ സാധ്യതകള്‍ എന്തൊക്കെ എന്നെല്ലാം അറിയാന്‍ ഓസ്‌ട്രേലിയയിലും ദുബായിലും ഓഫീസുകളുള്ള ഓസ്‌ട്രേലിയയിലെ പ്രമുഖ മൈഗ്രേഷന്‍ ലോയറായ ഫ്ളൈ വേള്‍ഡ് ഓസ്‌ട്രേലിയയിലെ താര നമ്പൂതിരിയുമായി സംസാരിക്കാം.

വിവരങ്ങൾക്ക് : https://www.flyworldmigration.com.au


Share this news

Leave a Reply

%d bloggers like this: