വന്ദേ ഭാരത് ആദ്യ വിമാന യാത്രക്കാർ ഓ ഐ സീ സീ / ഐ ഐ സീ അയർലൻഡിന് നന്ദി രേഖപ്പെടുത്തി

ഡബ്ലിൻ : ഡബ്ലിനിൽ നിന്നുള്ള വന്ദേഭാരതിന്റെ ആദ്യ വിമാന യാത്രക്കാർ  ഓ ഐ സീ സീ  / ഐ ഐ സീ അയർലൻഡിന് നന്ദി രേഖപ്പെടുത്തി. ഓ ഐ സീ സീ, ഐ ഓ സീ അയർലണ്ട് ആദ്യമായി വിദേശരാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചു അടിയന്തിരമായി നാട്ടിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ഘട്ടത്തിൽ ആവശ്യത്തിന് ഫലം ഉണ്ടായില്ലെങ്കിലും  ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ ഈ ആവശ്യം ഏറ്റെടുത്തപ്പോൾ ഇതു നടപ്പിലാക്കേണ്ടി വന്നു.

ആദ്യ വിമാന യാത്രക്കാർക്ക് ഓ ഐ സീ സീ/ ഐ ഓ സീ ഭാരവാഹികളായ എം എം ലിങ്ക്വിൻസ്റ്റർ, സാൻജോ മുളവരികൽ,പി എം ജോർജ്കുട്ടി, റോണി കുരിശിങ്കൽപറമ്പിൽ, പ്രശാന്ത് മാത്യു, ഫ്രാൻസിസ് ഇടണ്ടറി ,ദീനോ ജേക്കബ്,സുബിൻ ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Share this news

Leave a Reply

%d bloggers like this: