മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിൽ ലൈവിൽ വരുന്നു

കേരള മന്ത്രിസഭയിൽ ഫിഷറീസ്, പരമ്പരാഗത വ്യവസായം, കശുവണ്ടി, ഹാർബർ എഞ്ചിനീയറിംഗ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ക്രാന്തി എഫ് ബി പേജിലൂടെ അയർലൻഡ് മലയാളികളോട് സംസാരിക്കാൻ ആയി വരുന്നു. ഇന്ന് വൈകിട്ട് നാലരക്കാണ് (ഇന്ത്യൻ സമയം രാത്രി ഒൻപതു മണിക്ക് ) മന്ത്രി ക്രാന്തി ഫേസ്ബുക്ക് പേജിലൂടെ ലൈവിൽ വരുന്നത്.സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും നിയമത്തിൽ ബിരുദവും നേടിയ മന്ത്രി മൂന്നു തവണ കേരള നിയമസഭകളിലേക്ക് കുണ്ടറ അസംബ്ലി മണ്ഡലത്തിൽ നിന്നും സി.പി,ഐ. (എം) പ്രതിനിധിയായി തെരഞ്ഞടുക്കപ്പെട്ടു. എസ്.എഫ്.ഐ. യിലൂടെ പൊതുരംഗത്തെത്തിയ മന്ത്രി നിലവിൽ സി.ഐ.ടി.യു. അഖിലേന്ത്യ വൈസ് പ്രസിഡന്റ് ആണ്.

മികച്ച മുന്നേറ്റം കാഴ്ച വച്ചു അഞ്ചാം വർഷത്തിലെക്ക് കടന്ന കേരളത്തിലെ പിണറായി സർക്കാരിലെ നിർണായകമായ നിരവധി വകുപ്പുകൾ ഭംഗിയായി കൈകാര്യം ചെയ്തു വിമർശകരുടെ ഉൾപ്പെടെ കൈയ്യടി നേടിയ മന്ത്രി കൂടിയാണ് ജെ മേഴ്സിക്കുട്ടിയമ്മ. അടഞ്ഞു കിടന്ന നൂറു കണക്കിന് കശുവണ്ടി ഫാക്ട്ടറികൾ ആണ് മന്ത്രി മുൻകൈ എടുത്തു തുറന്നു പ്രവർത്തനം തുടങ്ങിയത്. മത്സ്യതൊഴിലാളികൾക്ക് വേണ്ടി ആയിരക്കണക്കിന് കണക്കിന് ഫ്ലാറ്റുകൾ പണിതു ഉയർത്തിയതും ശ്രദ്ധേയമായി.

ഈ കൊറോണ കാലത്തെ തിരക്കിനിടയിലും സമയം മാറ്റി വച്ചു അയർലണ്ടിലെ പ്രവാസികളെ കണ്ടു സംസാരിക്കാൻ മന്ത്രി എത്തുമ്പോൾ എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

Share this news

Leave a Reply

%d bloggers like this: