Friday, September 25, 2020

മോർട്ട്ഗേജ് സ്വിച്ചിങ്ങിലൂടെ തിരിച്ചടവിൽ 3 മുതൽ 6 വർഷം വരെ ഇളവുകൾ

Updated on 31-05-2020 at 12:45 pm

Share this news

കഴിഞ്ഞ രണ്ട് വര്‍ഷ കാലയളവില്‍ മോര്‍ട്ട്‌ഗേജ് വിപണിയിലെ മത്സരം മൂലം ബാങ്കുകള്‍ മോര്‍ട്ട്‌ഗേജ് Interest rate പലതവണകളായി 2.6% വരെ കുറച്ചിട്ടുണ്ട്. നിലവില്‍ ഭവന വായ്പ എടുത്തിട്ടുള്ളവര്‍ മോര്‍ട്ട്‌ഗേജ് റേറ്റില്‍ ഉണ്ടായ ഈ കുറഞ്ഞ നിരക്കിന്റെ പ്രയോജനം തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്. ഉപഭോക്താവിന്റെ ബാങ്ക് നിലവില്‍ ലഭ്യമാക്കുന്ന പലിശ നിരക്ക് ഉയര്‍ന്നതാണെങ്കില്‍ കുറഞ്ഞ നിരക്ക് ലഭ്യമാക്കുന്ന മറ്റൊരു ബാങ്കിലേക്ക് ഭവന വായ്പ മാറ്റുവാന്‍ സാധിക്കുന്നതാണ്. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നത് വഴി വീട്ടുടമകള്‍ക്ക് ഒരു വര്‍ഷം 1,000 – 4,500* യൂറോ വരെ പലിശയില്‍ കുറവ് ലഭിക്കുന്നതാണ്.

അടുത്തിടെ സെന്‍ട്രല്‍ ബാങ്ക് പ്രാബല്യത്തില്‍ കൊണ്ടുവന്ന പുതിയ ചട്ടങ്ങള്‍ പ്രകാരം, മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുവാന്‍ വീട്ടുടമകള്‍ക്ക് മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ എളുപ്പമാണ്. ഇപ്പോള്‍ മിക്ക ബാങ്കുകളും മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്ന ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനായി മികച്ച ഡീലുകള്‍ (cash back, low interest rate options & switching offers) മാര്‍ക്കറ്റില്‍ നല്‍കുന്നുണ്ട്. മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുമ്പോള്‍ പലിശ നിരക്കില്‍ കുറവ് ലഭിക്കുവാനുള്ള മുഖ്യ കാരണം മോര്‍ട്ട്‌ഗേജ് കുടിശ്ശികയിലും വീടിന്റെ മൂല്യത്തിലും ഉണ്ടായ വ്യത്യാസം (loan to value) മൂലമാണ്. ഉദാഹരണമായി 25 വര്‍ഷത്തേക്ക് 4.2% നിരക്കില്‍ 250,000.00 യൂറോ മോര്‍ട്ട്‌ഗേജ് എടുത്തിട്ടുള്ള വ്യക്തിക്ക് ഒരു മാസം €1,347 ആണ് അടയ്‌ക്കേണ്ടത്. ഈ മോര്‍ട്ട്‌ഗേജ് പുതിയ നിരക്കയാ 2.3%* ലേക്ക് സ്വിച്ച് ചെയ്യുമ്പോള്‍ മാസ അടവ് €1096 മാത്രമേ വരുന്നുള്ളൂ. അതായത് ഒരു മാസം €251 കുറവു വരുന്നു.

മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുന്നതോടൊപ്പം വീട്ടുടമകള്‍ക്ക് ഉയര്‍ന്ന പലിശ നിരക്കിലുള്ള മറ്റ് ലോണുകള്‍ (Personal Loan, Educational Loan, Home Improvement Loan, മറ്റ് ബാധ്യതകള്‍) മോര്‍ട്ട്‌ഗേജ് topup ലൂടെ (Interest Rate 2.25*% മുതല്‍) അടച്ച് തീര്‍ക്കാവുന്നതാണ്.
മോര്‍ട്ട്‌ഗേജ് സ്വിച്ച് ചെയ്യുവാനായി ഒരു സ്വതന്ത്ര്യ മോര്‍ട്ട്‌ഗേജ് ബ്രോക്കറിന്റെ സേവനം ഉപയോഗപ്പെടുത്തുന്നതാണ് ഉചിതം. വിപണിയിലെ വിവിധ ബാങ്കുകളുടെ പലിശ നിരക്കുകളുമായി താരതമ്യം ചെയ്ത്, ഏറ്റവും ഉചിതമായ മോര്‍ട്ട്‌ഗേജ് തിരഞ്ഞെടുക്കുവാന്‍ സ്വതന്ത്ര്യ മോര്‍ട്ട്‌ഗേജ് ബ്രോക്കര്‍ ആയി നിരവധി വര്ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുള്ള സൈജു തോമസിനെ ബന്ധപ്പെടാവുന്നതാണ്. ഇതിനോടകം നിരവധി ഉപഭോക്താക്കള്‍ ഈ സേവനം പ്രയോജനപ്പെടുത്തി തങ്ങളുടെ മാസയടവില്‍ ഗണ്യമായ കുറവ് നേടിയിട്ടുണ്ട്.

Saiju Thomas

Finance Choice

Mob: 0871467602

Email: saiju@financechoice.ie

Web: www.financechoice.ie

comments


 

Other news in this section
WhatsApp chat