ലോക്ക്ഡൗൺ കാലത്ത് കുതിരസവാരി ചെയ്ത് എലിസബത്ത് രാജ്ഞി

ലോക്ക്ഡൗൺകാലത്ത് വിൻഡ്‌സർ കാസിലിൻ മൈതാനത്ത് കുതിര സവാരി ചെയ്യുന്ന എലിസബത്ത് രാജ്ഞിയുടെ ചിത്രങ്ങൾ വൈറലാകുന്നു. കൊറോണ വൈറസ് വ്യാപനത്തെതുടർന്ന് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിനുശേഷം ആദ്യമായിട്ടാണ് രാഞ്ജി പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത്.

രാജ്ഞിയുടെ പ്രിയപ്പെട്ട രാജകീയ വസതിയാണ് വിൻഡ്‌സർ. 94 കാരിയായ രാഞ്ജി വിൻഡ്‌സറിന്റെ മൈതാനത്ത് പതിവായി സവാരി നടത്താറുണ്ട്.

വർണ്ണാഭമായ ശിരോവസ്ത്രം ധരിച്ച് ട്വീഡ് ജാക്കറ്റ്, ജോധ്പർ, വെളുത്ത കയ്യുറകൾ, ബൂട്ട് എന്നിവ ധരിച്ചാണ് രാഞ്ജി കുതിരസവാരിക്കെത്തിയത്.

മാർച്ച് 19 ന് ബക്കിംഗ്ഹാം കൊട്ടാരത്തിൽ നിന്ന് വിൻഡ്‌സർ കാസിൽ ഹോമിലേക്ക് പോകുന്നതിനിടയിൽ എടുത്ത ചിത്രമാണ് അവസാനമായി പുറത്തുവന്ന രാഞ്ജിയുടെ ചിത്രം.

Share this news

Leave a Reply

%d bloggers like this: