പല തുള്ളി പെരുവെള്ളം…ഹോം ലോണിന് മാസ്റ്റർപ്ലാൻ വേണം.

കാലങ്ങളായി സ്വന്തം വീട് പ്ലാൻ ചെയ്യുന്നവർക്ക് ഒരു ചെറിയ ടിപ്പ്. സമയം അടുത്ത് വരുന്നുണ്ട്. ഒരു കറക്ഷൻ സമീപ ഭാവിയിൽ പ്രതീക്ഷിക്കാം. എന്നാലും ബാങ്കുകൾ ലെൻഡിങ് റൂൾസ് കര്ശനം ആക്കി കൊണ്ട് വരികയും ആണ്.

നിങ്ങളുടെ അപ്ലിക്കേഷൻ പരിഗണിക്കുമ്പോൾ, ഡൌൺ പേയ്മെന്റ് അഥവാ ഡിപ്പോസിറ്റ് അതിപ്രധാനം ആണ്. ഭാര്യക്കും ഭർത്താവിനും കൂടെ €80,000 നു മുകളിൽ വാർഷിക വരുമാനം ആയിട്ട്  കൂടെ 10 % ഡിപ്പോസിറ്റ് കൂട്ടാൻ കഴിയാത്ത ഒരുപാടു ഐറിഷ് ദമ്പതികൾ ഉണ്ട്. ഇവർക്ക് സ്വന്തം ഭവനം എന്ന സ്വപ്നം  ഒരു മരീചിക ആണ്.

നമ്മുടെ കൂട്ടത്തിൽ ബാങ്കിലും ക്രെഡിറ്റ് യൂണിയനിലും ആയി സേവ് ചെയ്യുന്ന ആളുകൾ ധാരാളം ഉണ്ട്. ഇവരൊക്കെ തന്നെ ഈ മാസങ്ങളിൽ ആനുവൽ statement  കണ്ടു  അമ്പരന്നിട്ടുണ്ടാവും. പതിനായിരത്തിൽ കൂടുതൽ ടെപോസിറ്റ് ഉള്ളവർക്കും കിട്ടിയത് നാലും അഞ്ചും യൂറോ മാത്രം. ഈ അവസാരത്തിലാണ് മ്യൂച്ചൽ ഫണ്ടുകൾ വഴിയുള്ള റെഗുലർ സേവർ പ്ലാനുകൾ ഉപകാരത്തിൽ വരുന്നത്. തീർച്ചയായും ബാങ്കുകളെ അപേക്ഷിച്ചു നിങ്ങൾ കൂടുതൽ റിസ്ക് എടുക്കുന്നുണ്ട്. പക്ഷെ റിട്ടേൺ കിട്ടുന്ന കാര്യത്തിൽ ഇതിനേക്കാൾ മെച്ചം ഏരിയ ഇപ്പോൾ വേറെ ഇല്ല.പ്രത്യേകിച്ച് കോവിട് മൂലം ഷെയർ മാർക്കറ്റിലെ തത്‌ക്കാലിക ഇടിവ് നല്ല ഒരു എൻട്രി പോയിന്റ് കൂടെ തരും. Zurich, Aviva, ലീഗൾ & ജനറൽ ,ഐറിഷ് Life തുടങ്ങിയ മ്യൂച്ചൽ ഫണ്ടുകളിൽ നിന്ന് ഒരു മിക്സ് ആയി ഇക്വിറ്റി ഫണ്ടുകൾ തിരഞ്ഞെടുക്കാനും കഴിയും. എന്നാൽ ഗോൾഡ്, പ്രോപ്പർട്ടി, ക്യാഷ് , എന്ന പരമ്പരാഗത അസ്സറ്റുകൾ ഇനി കുറച്ചു വർഷങ്ങളിൽ റിട്ടേൺ കുറവ് മാത്രമേ തരൂ.

75 യൂറോ മാസം അടവ് മുതൽ തുടങ്ങാവുന്ന ഈ സേവിങ്സ് അക്കൗണ്ടുകൾ കുറച്ചു കാലങ്ങൾ കഴിയുമ്പോഴേക്കും നിങ്ങളുടെ വീടിനുള്ള ഡിപ്പോസിറ്റ്  ആയി മാറും.റെഗുലർ ആയി കുറേച്ചേ പണം നിക്ഷേപിക്കുന്നതിലൂടെ മാർക്കറ്റിലെ താത്കാലിക കയറ്റി ഇറക്കങ്ങൾ നിങ്ങളുടെ മൊത്തം ഫണ്ടിനെ ബാധിക്കുകയും ഇല്ല.  ഐറിഷ് മീഡിയകളിൽ അടുത്ത കാലത്തായി സാധാരണ ബാങ്ക് / ക്രെഡിറ്റ് യൂണിയൻ  സേവിങ്സ് അക്കൗണ്ടിൽ പണമിടുന്നതിന്റെ ഉപയോഗ ശൂന്യതയെ പറ്റി കൂടുതൽ ബോധവത്കരണം നടക്കുന്നുണ്ട്.

ഒരു കാര്യത്തിൽ കോവിഡ് ഗുണം ചെയ്തു. എല്ലാ കാര്യങ്ങളും ഓൺലൈൻ ആയ പോലെ  റെഗുലർ സേവർ പ്ലാനും പൂർണമായും ഓൺലൈൻ ആയി ചെയ്യാൻ കഴിയും.

കൂടുതൽ വിവരങ്ങൾക്കായി നിങ്ങളുടെ ഫിനാൻഷ്യൽ അഡ്വൈസറയോ താഴെ തന്ന ഇമെയിൽ ഫോൺ നമ്പറിലോ ബന്ധപ്പെട്ടാൽ മതിയാകും .
Joseph Ritesh QFA RPA
Email :joseph@financiallife.ie or 0873219098

Share this news

Leave a Reply

%d bloggers like this: