പ്രസവാവധി മനുഷ്യാവകാശം; ജനപ്രതിനിധികൾ ഉൾപ്പടെ പ്രസവാവധിക്ക് അർഹർ

പ്രസവാവധി മനുഷ്യാവകാശമാണെന്ന് സോഷ്യൽ ഡെമൊക്രറ്റ്സ് TD Holly Cairns. അതുകൊണ്ടു തന്നെ TD-കൾക്കും സെനറ്റർമാർക്കും കൗൺസിലർമാർക്കും പ്രസവാവധി നൽകണം. കൂടാതെ ശിശുക്കളെ സംരക്ഷിക്കുന്നതിനായി മാതാവിനും പിതാവിനും രക്ഷകർതൃ അവധി നൽകണമെന്നും അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

പ്രത്യേകിച്ചും രാഷ്ട്രീയ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് പ്രസവാവധി ലഭിക്കാറില്ല. ഇത് ലിംഗപരമായ അസന്തുലിതാവസ്ഥയാണെന്നും ഹോളി കെയർസ് പറഞ്ഞു. വനിതാ കൗണ്ടി കൗൺസിലർമാർക്ക് പ്രസവാവധി നൽകുന്നതിന് 2017-ൽ ഒരു ബിൽ മുന്നോട്ടുവച്ചെങ്കിലും അത് പ്രാവർത്തികമായില്ലെന്നും അവർ പറഞ്ഞു.

രാജ്യത്തെ 124 TD-കളിൽ 36 പേർ സ്ത്രീകളാണ്. ജനപ്രതിനിധികളായിരുന്നിട്ടും പോലും അടിസ്ഥാന ആവശ്യങ്ങൾ നേടിയെടുക്കാൻ കഴിയുന്നില്ല എന്നത് തികച്ചും അപമാനകരമാണ്.

Share this news

Leave a Reply

%d bloggers like this: