കൊറോണവൈറസ് വ്യാപന സാധ്യത : ഭയമല്ല ജാഗ്രതയാണ് വേണ്ടത്

കോവിഡ് വ്യാപനത്തിന്റെ പിടിയിൽ നിന്നും മോചനം നേടാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് നമ്മുടെ രാജ്യം. എന്നാൽ ഇതിന് വിപരീതമായ റിപ്പോർട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 45 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് മരണങ്ങളൊന്നും തന്നെ റിപ്പോർട്ട്‌ ചെയ്തിട്ടില്ല.

രോഗം ബാധിച്ചവരിൽ 23 പേർ പുരുഷന്മാരും 22 പേർ സ്ത്രീകളുമാണ്. രോഗ ബാധിതരിൽ 77 % പേർ 45 വയസ്സിന് താഴെയുള്ളവരരും 50% പേർ 25- 44 വയസ് പ്രായമുള്ളവരുമാണ്. ഇതോടെ വൈറസ് ബാധിച്ച്  ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1,763 ആയി. ഇതുവരെ രാജ്യത്താകെ രോഗം ബാധിച്ചവരുടെ എണ്ണം 26,109 ആയി ഉയർന്നു.

കഴിവതും ജനങ്ങൾ വീടുകളിൽ തന്നെ തുടരണം. രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ഒറ്റപ്പെടേണ്ടത് അനിവാര്യമാണ്. അനാവശ്യ യാത്രകൾ ഒഴിവാക്കുക. അവശ്യ യാത്രകളിൽ കഴിവതും കോവിഡ് ട്രാക്കർ ഉപയോഗിക്കുക തുടങ്ങി നിരവധി നിർദ്ദേശങ്ങൾ പാലിക്കണമെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ Ronan Glynn പറഞ്ഞു.

വൈറസ്‌ ബാധിതരുമായുള്ള സമ്പർക്കം ഒഴിവാക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒത്തുചേരലുകൾ നിർത്തലാക്കുക, ഹൗസ് പാർട്ടികൾ സംഘടിപ്പിക്കുകയോ പങ്കെടുക്കുകയോ ചെയ്യാതിരിക്കുക. റെസ്റ്റോറന്റുകളിൽ 50 പേരിൽ കൂടുതൽ അനുവദിക്കാതിരിക്കുക.

തൊഴിലിടങ്ങളിൽ പൊതുജനാരോഗ്യ സുരക്ഷ പ്രോട്ടോകോളുകൾ പാലിക്കുക. സുരക്ഷാ മുൻകരുതലുകൾ ഇല്ലാത്ത ഇടങ്ങളിൽ പോകാതിരിക്കുക. കൈകൾ പതിവായി കഴുകുക. ഹാൻഡ് സാനിറ്റൈസർ ഉപയോഗിക്കുക. ഫേസ് മാസ്ക് ധരിക്കുക തുടങ്ങി എല്ലാ സുരക്ഷ മുൻകരുതലുകളും പൂർണ്ണമായും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രോഗവ്യാപന സാധ്യത ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രകടമായതിനു ശേഷവും പലരും ഐസൊലേറ്റ് ചെയ്യുന്നില്ല. ഇത് മറ്റ് ആളുകളിലേക്കും രോഗം പകരുന്നതിന് കാരണമാകും. അതിനാൽ രോഗലക്ഷങ്ങൾ ഉണ്ടാകുമ്പോൾ തന്നെ സ്വയം ഒറ്റപെടണമെന്നും അദ്ദേഹം പറഞ്ഞു.

നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന്റെ നാലാം ഘട്ടം ഓഗസ്റ്റ് 10 ന് ആരംഭിക്കാനിരിക്കുകയായിരുന്നു. എന്നാൽ വൈറസ്‌ വ്യാപനം ശക്തമാകുന്ന സാഹചര്യത്തിൽ മന്ത്രിസഭ യോഗത്തിനു ശേഷമേ തീരുമാനം കൈക്കൊള്ളുകയുള്ളൂ. മന്ത്രി സഭ യോഗം ചൊവ്വാഴ്ച നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പബ്ബുകൾ തുറക്കുന്നതു സംബന്ധിച്ചുള്ള കൂടുതൽ അറിയിപ്പുകളും മന്ത്രി സഭ യോഗത്തിനു ശേഷം മാത്രമേ ഉണ്ടാകു

Share this news

Leave a Reply

%d bloggers like this: