അയർലണ്ടിലെ കടകളിൽ ഇന്ന് മുതൽ ഫേസ് മാസ്ക്  നിർബന്ധം; 2,500 യൂറോ പിഴയോ ജയിലോ ശിക്ഷ

കോവിഡ് -19 വ്യാപനം വർധിച്ച സാഹചര്യത്തിൽ അയർലണ്ടിൽ പൊതുജനാരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ വീണ്ടും കർശനമാക്കുന്നു. ആരോഗ്യ വിദഗ്ദ്ധരുടെ റിപ്പോർട്ടിനെ തുടർന്നാണ് ഈ നടപടി.

സൂപ്പർമാർക്കറ്റ്, ഷോപ്പിംഗ് സെന്റർ, ഷോപ്പിംഗ് മാൾ തുടങ്ങി എല്ലാ ഷോപ്പുകളിലും ഇന്നു മുതൽ ഫേസ് മാസ്ക് നിർബന്ധമാക്കും. ഫേസ്മാസ്ക് ധരിക്കാത്തവരിൽ നിന്നും 2,500 യൂറോ വരെ പിഴയോ അല്ലെങ്കിൽ ജയിൽ വാസമോ അനുഭവിക്കേണ്ടി വരുമെന്നും സർക്കാർ അറിയിച്ചു.

കൂടാതെ ഹെയർഡ്രസ്സിങ്‌, സിനിമാതിയേറ്റർ, മ്യൂസിയം, ടാറ്റൂ പാർലർ തുടങ്ങിയ ഇൻഡോർ ക്രമീകരണങ്ങളിലും ഫേസ് മാസ്ക് നിർബന്ധമായും ഉപയോഗിക്കണമെന്ന് ആക്ടിംഗ് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. റോനൻ ഗ്ലിൻ ആവർത്തിച്ചു. കഴിഞ്ഞ മാസം മുതൽ രാജ്യത്തെ പൊതുഗതാഗത സംവിധാനങ്ങളിലും ഫേസ്മാസ്ക് നിബന്ധമാക്കിയിരുന്നു.

ഷോപ്പുകളിലെ സാഹചര്യങ്ങൾ വിലയിരുത്താനും ക്രമസമാധാനനില പാലിക്കുന്നതിനുമായി ഗാർഡയുടെ സഹായം ഷോപ്പിംഗ് സെന്ററുകളിൽ ഉണ്ടാകുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: