ഡബ്ലിനിൽ ദുരൂഹ സാഹചര്യത്തിൽ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് കൗമാരക്കാരൻ അറസ്റ്റിൽ

സൗത്ത് ഡബ്ലിൻ നഗരപരിധിയിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ഡബ്ലിൻ 8-ലെ കിൽമൈൻഹാമിലെ മാഡിസൺ റോഡിന് സമീപമുള്ള ഇടവഴിയിലാണ് മൃതദേഹം കിടന്നിരുന്നത്.

സംഭവത്തിൽ ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ കേസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. കൗമാരക്കാരനാണ് അറസ്റ്റിലായ പ്രതി. പ്രതിയെ കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്.

മരിച്ചയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കൂടുതൽ പരിശോധനകൾക്കായി സാങ്കേതികവിദഗ്ദ്ധർ സ്ഥലം സന്ദർശിക്കും. മൃതദേഹം പരിശോധിക്കുന്നതിനായി പാത്തോളജിസ്റ്റിനെ അറിയിച്ചിട്ടുണ്ടെന്നും ഗാർഡ അറിയിച്ചു.

രാത്രി 11-നും പുലർച്ചെ 2-നും ഇടയിൽ മാഡിസൺ ലെയ്ൻ പ്രദേശത്ത്‌ ഉണ്ടായിരുന്നവർ ഗാർഡയെ അറിയിക്കണം. 016669400 എന്ന കെവിൻ സ്ട്രീറ്റ് ഗാർഡ സ്റ്റേഷൻ നമ്പറിലോ 1800666111 എന്ന ഗാർഡ കോൺഫിഡൻഷ്യൽ നമ്പറിലോ ബന്ധപ്പെടണമെന്നും ഗാർഡ അറിയിച്ചു.

Share this news

Leave a Reply

%d bloggers like this: