ജയിൽ ടോയ്‌ലെറ്റിൽ ഉണ്ടാക്കിയ ബ്രാണ്ടിയും തുപ്പി പുളിപ്പിച്ച ബിയറും ഉണ്ട്. ഒരു സ്മാൾ പിടിപ്പിച്ചാലോ!

ആവേശത്തോടെ ഒരു ചെറുത് അടിക്കാനായി ചെല്ലുമ്പോൾ കേട്ടാൽ അറപ്പുളവാക്കുന്ന സംഭവങ്ങളാണ് മേശപ്പുറത്ത് ഇരിക്കുന്നതെങ്കിലോ? ഒരു ചെറുത് പിടിപ്പിക്കാൻ തയ്യാറാവുമോ? അതോ 4 ലാർജ് കേറ്റുമോ?

സ്വീഡനിലെ മാൽമോയിലെ ഡിസ്ഗസ്റ്റിംഗ് ഫുഡ് മ്യൂസിയം (വെറുപ്പുളവാക്കുന്ന ഭക്ഷണ മ്യൂസിയം) ആണ് ഈ പുതിയ ‘ഡ്രിങ്ക്സ് മെനു’വിന്റെ പിന്നിൽ. സെപ്റ്റംബർ 5 ന് ആരംഭിച്ച ഒരു താൽക്കാലിക എക്സിബിഷന്റെ ഭാഗമായാണ് വെറൈറ്റി മദ്യങ്ങൾ മ്യൂസിയം പ്രദർശിപ്പിച്ചത്.

ഔഷധ മദ്യങ്ങൾ എന്ന് പേരുള്ള ഡെൻമാർക്കിൽ നിന്നുള്ള ഗാമെൽ ഡാൻസ്ക്, ഇറ്റാലിയൻ അമറോയായ ഫെർനെറ്റ്-ബ്രാങ്ക എന്നിവയും പ്രദർശനത്തിനുണ്ട്. സ്വീഡിഷ് നഗരമായ മാൽമോയിലെ ഈ വ്യത്യസ്തമായ മ്യൂസിയം രണ്ട് വർഷം മുൻപാണ് തുറന്നത്. സ്ഥിരം രീതികളിൽ നിന്നും വ്യതിചലിക്കുക, വ്യസ്ഥിതികളെ പ്രകോപിപ്പിക്കുക എന്നിങ്ങനെയുള്ള ആശയത്തോടെ ആരംഭിച്ച മ്യൂസിയത്തിൽ സാധാരണ ഗതിയിൽ വെറുപ്പുളവാക്കുന്ന പല കാര്യങ്ങളുമുണ്ട്.

മ്യൂസിയത്തിൽ പതിവായി പ്രദർശിപ്പിക്കുന്ന ഡസൻ കണക്കിന് ഭക്ഷ്യവസ്തുക്കളിൽ ചിലതാണ് കാളയുടെ ലിംഗം, പെറുവിൽ നിന്നുള്ള തവള സ്മൂത്തികൾ, ചൈനയിലും കൊറിയയിലും ഉപയോഗിക്കുന്ന കുഞ്ഞു എലികളെകൊണ്ട് നിർമ്മിച്ച വീഞ്ഞ്, സ്വീഡന്റെ ‘സർസ്ട്രോമിംഗ്, കുപ്രസിദ്ധമായ പുളിപ്പിച്ച മത്തി എന്നിവ.

കഴിഞ്ഞില്ല പുളിപ്പിച്ച കുട്ടിയുടെ മലം, അരി എന്നിവയിൽ നിന്ന് ഔഷധ ആവശ്യങ്ങൾക്കായി തയ്യാറാക്കിയ ഒരു പുരാതന കൊറിയൻ പാനീയം, പെറുവിൽ നിന്നുള്ള തുപ്പൽകൊണ്ട് പുളിപ്പിച്ച ധാന് ബിയർ, പുളിപ്പിച്ച വാഴപ്പഴത്തിൽ നിന്ന് ഉഗാണ്ടൻ ജിൻ, ജയിൽ ടോയ്‌ലറ്റിന്റെ ടാങ്കിൽ പുളിപ്പിച്ച പഴുത്ത ഓറഞ്ചിൽ നിന്നുള്ള വീഞ്ഞ് (ചിച്ച ഡി മുകോ) തുടങ്ങിയ സംഭവങ്ങളാണ് മ്യൂസിയത്തിൽ പ്രദർശനത്തിനുള്ളത്. ധൈര്യമായി ചെല്ലുക. ഒരു ചെറുത് അടിക്കുക. ജീവിതം ആസ്വദിക്കാനുള്ളതാണ് അത് ചെയ്യുക.

Share this news

Leave a Reply

%d bloggers like this: